തിരുവെങ്കിടം തിരുനാൾ സമാപിച്ചു

">

ഗുരുവായൂർ : ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളി തിരുനാൾ സമാപിച്ചു. വൈകീട്ട് നടന്ന പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പട്ടുകുടകൾ, വിശുദ്ധരുടെ ചിത്രങ്ങളുള്ള പാതകകൾ, ബാൻഡ് മേളം എന്നിവ അകമ്പടിയായി. ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂര്‍ മുഖ്യകാര്‍മികനായി. അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കുറ്റിക്കോട്ടയില്‍ സന്ദേശം നൽകി. വൈകീട്ട് ഫാ. ജിന്‍സന്‍ ചിരിയങ്കണ്ടത്തിൻറെ കാര്‍മികത്വത്തിലുള്ള ദിവ്യബലിക്ക്് ശേഷമായിരുന്നു പ്രദക്ഷിണം.ഗാനമേളയുമുണ്ടായി. തിങ്കളാഴ്ച രാവിലെ 6.30ന് ഫാ. സെബി ചിറ്റിലപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ റാസ കുര്‍ബാനയുണ്ട്. ബ്രദർ പ്രകാശ് പുത്തൂർ, കൈക്കാരന്മാരായ എൻ.കെ. ലോറൻസ്, ജോർജ് പോൾ, പി.ജെ. ക്രിസ്റ്റഫർ, ജനറൽ കൺവീർ വി.പി. തോമസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors