Madhavam header
Above Pot

ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ : സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. അശ്ലീല യുട്യൂബര്‍ വിജയ്.പി.നായരെ മര്‍ദ്ദിച്ച കേസിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

ഭാഗ്യലക്ഷ്മിക്കൊപ്പം ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരാണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മൂന്നുപേരും നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് മൂന്നുപേരും ഹൈക്കോടതിയെ സമീപിച്ചത്. മോഷണം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Astrologer

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, മുറിയില്‍ നിന്നും പിടിച്ചെടുത്ത സാമഗ്രികള്‍ പൊലീസിനെ ഏല്‍പ്പിച്ചതിനാല്‍ കേസിലെ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അതെ സമയം വിവാദ യു ട്യൂബര്‍ വിജയ് പി.നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു . സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അശ്ലീല യു ട്യുബ് വീഡിയോ ഇറക്കിയ കേസിലാണ് ജാമ്യം. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ മര്‍ദ്ദിച്ചതിന് തമ്ബാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ചിരുന്നു. മ്യൂസിയം പോലീസ് ഐ.ടി ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്ന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

25,000 രുപയുടെ രണ്ട് ആള്‍ജാമ്യം കെട്ടിവയ്ക്കണം, സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുത്, എല്ലാ ആഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം എന്നീ വ്യവസ്ഥകള്‍ വച്ചിട്ടുണ്ട്.

Vadasheri Footer