Madhavam header
Above Pot

ഹർത്താൽ ദിനത്തിലെ ആക്രമണം ചാവക്കാട് രണ്ടു പേർ അറസ്റ്റിൽ .

ചാവക്കാട് : പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലയിൽ ആക്രമണം നടത്തിയ രണ്ടു പി എഫ് ഐ പ്രവർത്തകരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . കടപ്പുറം അഞ്ചങ്ങാടി ബുക്കാറായിൽ കീലാട്ട് വീട്ടിൽ റഫീഖിന്റെ മകൻ , മുഹമ്മദ് അമ്മാർ 25 കടപ്പുറം കറുകമാട് പോക്കാക്കില്ലത്ത് കാദർ മകൻ മുഹമ്മദ് ഇസ്മായിൽ 38 എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ,

Astrologer

ഹർത്താൽ ദിനത്തിൽ ദേശീയ പാതയിൽ സ്‌കൂട്ടറിൽ കറങ്ങി കല്ലും ബിയർ കുപ്പികളും ഉപയോഗിച്ചു വാഹനങ്ങൾ തകർത്തു എന്നാണ് കേസ് , ഒരുമനയൂർ മുത്തമ്മാവിൽ ടോറസ് ലോറിയുടെ ചില്ലുകൾ എറിഞ്ഞു തകർക്കുന്ന സി സി ടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് .

Vadasheri Footer