Above Pot

ഹരീഷ്​ വാസുദേവനെതിരെ ക്രിമിനല്‍​ കേസെടുക്കണം: ദലിത് സംഘടനകള്‍

First Paragraph  728-90

കൊച്ചി: വാളയാറില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മക്കെതിരെ വംശവെറിയും ജാതീയതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ ഫേസ്​ ബുക്ക് കുറിപ്പിട്ട അഡ്വ. ഹരീഷ് വാസുദേവനെതിരെ പട്ടികജാതി-വര്‍ഗ അതിക്രമം(തടയല്‍) നിയമപ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന് ദലിത്-ആദിവാസി സംഘടനകള്‍.

Second Paragraph (saravana bhavan

നിഷ്പക്ഷ നിരീക്ഷകനെന്നും നിയമ വിദഗ്ധനെന്നും അറിയപ്പെടുന്ന ഹരീഷ് രാഷ്​ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാനാണ് ഹീനമായ അവഹേളനം നടത്തിയത്. ഫേസ്​ബുക്ക് കുറിപ്പിനെതിരെ കുട്ടികളുടെ അമ്മ തെരഞ്ഞെടുപ്പ് കമീഷനില്‍ ഉള്‍പ്പെടെ നല്‍കിയ പരാതികള്‍ ഗൗരവമായി പരിഗണിച്ച്‌ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ രാഷ്​ട്രീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ സണ്ണി എം. കപിക്കാട് ആവശ്യപ്പെട്ടു. ദലിത് സ്ത്രീയുടെ സ്ത്രീത്വ​െത്തയും പിന്നാക്ക ജീവിത സാഹചര്യങ്ങളെയും അപമാനിക്കുകയാണ് ഹരീഷ് ചെയ്തതെന്ന് എം.ഗീതാനന്ദന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ജസ്​റ്റിസ്​ ഹനീഫ കമീഷന്‍ റിപ്പോര്‍ട്ടാണ് ഡിവൈ.എസ്.പി സോജന്‍ ഫ്രാന്‍സിസിനെ രക്ഷിച്ചത്. ഹൈകോടതി വിധി വന്ന പശ്ചാത്തലത്തില്‍ കമീഷന്‍ റിപ്പോര്‍ട്ടിന് വിലയില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.

കേസില്‍ ഭരണകൂടത്തി‍െന്‍റയും പൊലീസ്-ജുഡീഷ്യറി സംവിധാനത്തി‍െന്‍റയും വീഴ്ചകള്‍ മറച്ചുവെച്ച്‌ ദലിതും തൊഴിലാളിയും സ്ഥാനാര്‍ഥിയുമായ സ്ത്രീയെപ്പറ്റി തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന്​ മണിക്കൂറുകള്‍ക്കുമുമ്ബ്​ പോസ്​റ്റ്​ എഴുതിയ ഹരീഷി‍െന്‍റ ഉദ്ദേശ്യത്തില്‍ സംശയമുണ്ടെന്ന് അഡ്വ.ബോബി തോമസ് ചൂണ്ടിക്കാട്ടി. ഹരീഷ് ചൂണ്ടിക്കാട്ടിയ വാദങ്ങള്‍ പലതും ശുദ്ധ നുണയാണ്. കുട്ടികളുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണങ്ങളാണ് പൊലീസ് നടത്തിയത്. പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട് കുട്ടികളുടെ അമ്മയടക്കം ബന്ധുക്കള്‍ പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് നല്‍കിയിരുന്നില്ല. അതിനാല്‍ പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടി​െന്‍റ ഉള്ളടക്കത്തിലെ സാങ്കേതിക വിവരങ്ങള്‍ അവര്‍ക്ക് അറിയില്ല. ഭരണകൂടത്തി​െന്‍റ നിയമപാലകരാല്‍ ചതിക്കപ്പെട്ട അമ്മക്കെതിരെയാണ് ഹരീഷ് പച്ചക്കള്ളങ്ങള്‍ കുറിച്ചതെന്നും ബോബി പറഞ്ഞു.

രണ്ടാമത്തെ കുട്ടിയുടെ കൊലപാതകി സ്​റ്റേറ്റും സമൂഹവുമാണെന്ന് സമ്മതിക്കാന്‍ മനസ്സാക്ഷിയുള്ള ആര്‍ക്കും കഴിയുമെന്ന് പ്രതാപന്‍ തായാട്ട് പറഞ്ഞു. ഈ മാസം 12ന് ഹരീഷി​െന്‍റ ഓഫിസിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും ദലിത് കൂട്ടായ്മക്കുവേണ്ടി സി.എസ്. മുരളി അറിയിച്ചു.