Header 1 vadesheri (working)

ഹരി കൃഷ്ണന് ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം

Above Post Pazhidam (working)

ഗുരുവായൂർ : നഗര സഭ മമ്മിയൂർ 15-ാം വാർഡിലെ കസ്തൂർബ ബാലികസദനം റോഡിലെ, നിർധന കുടുംബത്തിന് വീട് നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറി വിഷുദിനത്തിൽ കൗൺസിലറുടെ സാന്നിധ്യത്തിൽ എൻജിനീയർ നിഷാ വർമ്മയാണ് താക്കോൽ കൈമാറിയത് . തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന പെരിങ്ങാടൻ കൃഷ്ണൻ്റെ മകൻ ഹരികൃഷ്ണൻ അപൂർവ്വ തരം അപസ്മാരരോഗിയാണ്. കൃഷ്ണനും, ഭാര്യയും പല വിധ ആരോഗ്യപ്രശ്നങ്ങളുള്ളവരാണ്.

First Paragraph Rugmini Regency (working)

മുനിസിപ്പാലിറ്റി തലത്തിലെ അതി ദരിദ്ര വിഭാഗത്തിൽ പെട്ട കുടുംബത്തിന് സ്വന്തമായുള്ള 3 സെൻ്റ് സ്ഥലത്ത് ഒരു മണ്ണ് വീടുണ്ടായിരുന്നു. അത് ഇടിഞ്ഞു വീണ അവസ്ഥയിൽ വാർഡ് കൗൺസിലർ രേണുക ശങ്കറിന്റെ സഹായത്തോടെ അവരെ വാടക വീട്ടിലേക്ക് മാറ്റി താമസിപ്പിച്ച്, വീടുപണി ആരംഭിച്ചു. വാർഡ് നിവാസിയും , സിവിൽ എഞ്ചിനീയറും കൂടി ആയ നിഷ വർമ്മ ആദ്യവസാനം സഹായമായി നിന്നപ്പോൾ 2 വർഷം കൊണ്ട് വീട് പണി പൂർത്തിയാക്കി വിഷു ദിനത്തിൽ താക്കോൻ കൈമാറാൻ കഴിഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

വാടകയിനത്തിലും, നിർമ്മാണ പ്രവർത്തനത്തിനും വേണ്ട ധനശേഖരണത്തിന് വാർഡിലെ തന്നെ സുമനസ്സുകളും, കൗൺസിലറുടെ സുഹൃത്തുക്കളും പൂർണ്ണ പിൻതുണ നൽകി. പി എം എ വൈ ഭവന പദ്ധതിയുടെ 4 ലക്ഷം രൂപയിലെ , അവസാന ഗഡു ഇനിയും ലഭിക്കാനിരിക്കെ, 8 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ആണ് ഭവന നിർമ്മാണം പൂർത്തിയാക്കിയത്. കുടുംബത്തിന് വിഷുക്കൈനീട്ടമായി പുതിയ വീടിൻ്റെ താക്കോൽ കൈമാറാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് കൗൺസിലറും , എഞ്ചിനീയറും. കൂടാതെ ഏറെ ചികിൽസാ ചെലവുവരുന്ന ഹരികൃഷ്ണന് കഴിഞ്ഞ വർഷം പൂർണ്ണമായും ഈ വർഷം ഭാഗികമായും ചികിൽസാ സഹായം സ്പോൺസർ ചെയ്യിക്കാനും കൗൺസിലർ രേണുക ശങ്കറിന് സാധിച്ചു.