കർഷക സമരം , മുനക്കകടവ് ഹാര്‍ബര്‍ ലേബര്‍ കോഡിനേഷന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി.

ചാവക്കാട് : കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കടപ്പുറം മുനക്കകടവ് ഹാര്‍ബര്‍ ലേബര്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. ഒമ്പതാം വാര്‍ഡ് മെമ്പര്‍ സെമീറ ഷെരീഫ് ഫ്‌ലാഗ് ഓഫ് ചെയ്തു.മുനക്കക്കടവ് ഹാര്‍ബറില്‍ നിന്നാരംഭിച്ച റാലി അഞ്ചങ്ങാടി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കോഡിനേഷന്‍ പ്രസിഡന്റ് പി. കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ പി എ മുഹമ്മദ്, ഐ.എന്‍.ടി.യു.സി. പ്രതിനിധി ബൈജു തെക്കന്‍, എസ്. ടി. യു. പ്രതിനിധി പി.എ. ഷാഹുല്‍ഹമീദ്, എ.ഐ.ടി.യു.സി. പ്രതിനിധി രാജശേഖരന്‍, പി ഇക്പാല്‍, മനാഫ് എടക്കഴിയൂര്‍, സി. എം ഉമര്‍ മനാഫ്, പി.എം. ബദറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോ-ഡിനേഷൻ കമ്മറ്റി ഭാരവാഹികളായ കെ.എം.ലത്തീഫ്, ഷാഹുൽ ഹമീദ്, ‘പി.എം..ജലാൽ, കെ.കെ.ഷൗക്കത്ത് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി

Above Pot