
ശ്രീകൃഷ്ണ സ്‌കൂളിൽ എച്ച്.എസ്. റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


ഗുരുവായൂർ: ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഒരു എച്ച് എസ് റ്റി (ഫിസിക്കൽ സയൻസ്) തസ്തികയിലേക്ക് സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്.

യോഗ്യത സർക്കാർ ചട്ടപ്രകാരം. പ്രായപരിധി 20-40. നിയമാനുസൃത ഇളവ് ബാധകം. അപേക്ഷ ഫോറം ഗുരുവായൂർ ദേവസ്വം കാര്യാലയത്തിൽ നിന്നും ജൂൺ 10ന് വൈകിട്ട് 5 പ്രവൃത്തി സമയങ്ങളിൽ ലഭ്യമാണ്. അപേക്ഷ ഫോറം വില GST അടക്കം 236 രൂപ.SC/ST വിഭാഗങ്ങൾക്ക് ഫോറം സൗജന്യമായി ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 17ന് വൈകിട്ട് 5നകം ദേവസ്വം ഓഫീസിൽ ലഭിക്കണം. വിശദാംശങ്ങൾ 0487-2556335 Extn – 235

