Above Pot

ഗുരുവായൂരിലേക്ക് ഭക്തരുടെ കുത്തൊഴുക്ക് , ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 78.71 ലക്ഷം.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച അഭൂതപൂർവമായ ഭക്ത ജനത്തിരക്ക് ആണ് അനുഭവപ്പെട്ടത് . രാവിലെ ദര്ശനത്തിനുള്ള വരി തെക്കേ നടപ്പന്തലും,പടിഞ്ഞാറേ നടപ്പന്തലും പിന്നിട്ട് പടിഞ്ഞാറേ നടയിലെ ഇന്നർ റോഡിൽ കെ എസ് ആർ ടി സി ഡിപ്പോയുടെ പിറകു വശം വരെ നീണ്ടു. രാത്രിയും വൻ തിരക്കാണ് ഉണ്ടായത് . 10 മണിയോടെയാണ് രാത്രി ശ്രീകോവിൽ അടച്ചത് രണ്ടു ദിവസത്തെ അവധി ലഭിച്ചതോടെ ക്ഷേത്ര നഗരിയിലേക്ക് ഭക്തജന കുത്തൊഴുക്കായിരുന്നു . ലോഡ്ജുകളിൽ മുറി ലഭിക്കാതെ ഭക്തർ അലഞ്ഞു നടക്കുകയായിരുന്നു .

Astrologer

തിരക്ക് കാരണം വരി നിൽക്കാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് മൂവായിരത്തോളം പേരാണ് . നെയ് വിളക്ക് ശീട്ടാക്കാനുള്ള വരിയും നീണ്ടു .അതെ സമയം നെയ് വിളക്ക് ശീട്ടാക്കി പെട്ടെന്ന് തൊഴുത് പോകാൻ വന്നവർക്ക് ചെരിപ്പും, മൊബൈലും സൂക്ഷിക്കാൻ കൊടുക്കാനും തിരിച്ചെടുക്കാനും മണിക്കൂറുകൾ വരി നിൽക്കേണ്ടി വന്നു .

നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 29,13,000 രൂപയാണ് ലഭിച്ചത് . 1,65,870 രൂപയുടെ നെയ് പായസവും , 6,57,110 രൂപയുടെ പാൽ പായസവും ഭക്തർ ശീട്ടാക്കി . തുലാഭാരം വഴിപാട് വഴി 22,80,960 രൂപയാണ് ലഭിച്ചത് . 754 കരുന്നുകൾക്ക് ചോറൂണും , 77 വിവാഹങ്ങളും ക്ഷേത്രത്തിൽ നടന്നു. ഞായറാഴ്ച ഭണ്ഡാര ഇതര വരുമാനമായി 78,71,807 രൂപയാണ് ക്ഷേത്രത്തിൽ ലഭിച്ചത്

Vadasheri Footer