
ഗുരുവായൂരിലെ തെരുവ് നായ പ്രശ്നം , പ്രത്യക്ഷ സമരത്തിലേക്ക് കോൺഗ്രസ്

ഗുരുവായൂർ : ക്ഷേത്ര നഗരിയായ ഗുരുവായൂരിൽ തെരുവ് നായ്ക്കളെ കൊണ്ട് ജനം പൊറുതി മുട്ടുമ്പോൾ നിസ്സംഗത പാലിക്കുന്ന അധികൃതർക്കെതിരെ സമര പരിപാടികൾ ആരംഭിയ്ക്കുവാൻ ഗുരുവായൂർ കോൺഗ്രസ്സ് സ്‌പെഷൽ കൺവെഷൻ തീരുമാനിച്ചു.മലേക്ഷ്യൻ ടവറിൽ നടന്ന കൺവെന്ഷൻ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് ശശി വല്ലാശ്ശേരി അദ്ധ്യക്ഷത വഹിച്ചു .

നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ . ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് നഗരസഭ ഉപനേതാവ് കെ.പി.എ. റഷീദ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി. എസ്. സൂരജ്, .യൂഡിഎഫ് മണ്ഡലം ചെയർമാൻ പ്രദീഷ് ഓടാട്ട്, കൗൺസിലർ രേണുക ശങ്കർ ,നേതാക്കളായ ശശി വാറണാട്ട്, പി.ഐ.ലാസർ , പി.ജി.സുരേഷ്, പ്രമീള ശിവശങ്കരൻ , ശശി പട്ടത്താക്കിൽ, സ്റ്റീഫൻ ജോസ് , സി.ജെ. റെയ്മണ്ട്, ടി.കെ.ഗോപാല കൃഷ്ണൻ ,വി.എസ് ന വനീത്, ടി.വി.കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.