Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്ര നടയിലെ വിവാദ മരം മുറി , വനം വകുപ്പ് അന്വേഷണം തുടങ്ങി .

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടയിലെ തണൽ മരങ്ങൾ വെട്ടി   മാറ്റിയ  സംഭവം വിവാദമായതിനെ തുടർന്ന് വനം വകുപ്പ് അന്വേഷണം തുടങ്ങി.   സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി.എം.പ്രഭുവിന്റെ നിര്‍ദ്ദേശ പ്രകാരം വനം വകുപ്പുദ്യോഗസ്ഥരാണ് സ്ഥലം സന്ദർശിച്ചു മടങ്ങിയത്. മരങ്ങൾ മുറിച്ചു മാറ്റും മുമ്പെ ട്രീ കമ്മിറ്റിയെ വിവരമറിയിച്ചിട്ടുണ്ടോ എന്നും ഇവ റവന്യൂ പരിധിയിൽ പെട്ടതാണോ എന്നും ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.നിര്‍മാണ പ്രവര്‍ത്തികള്‍ക്കുവേണ്ടി പൊതുസ്ഥലത്തെ മരങ്ങള്‍ മുറിക്കുമ്പോള്‍ ജില്ലാതലത്തിലുള്ള ട്രീകമ്മറ്റിയെ വിവരമറിയിക്കേണ്ടതുണ്ട്.

Ambiswami restaurant

പരിസ്ഥിതി വാരാചരണത്തിനിടെ   മരങ്ങള്‍ മുറിച്ചുനീക്കിയതിനെതിരെ  പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി.

ലോക്ഡൗണ്‍ വേളയിൽ പ്രവേശനം വിലക്കി ഇത്തരം   നടപടികൾക്ക്   തുനിഞ്ഞവർക്കെതിരെ നിയമ നടപടിയെടുക്കണമെന്ന്   പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Second Paragraph  Rugmini (working)

ക്ഷേത്ര നടയിലെ പതീറ്റാണ്ടുകൾ പഴക്കമുള്ള തണൽ മരങ്ങൾ മുറിച്ച് മാറ്റിയതിന്റെ പ്രതിഷേധം തണുപ്പിക്കാൻ ദേവസ്വം അധികൃതരുടെ ശ്രമം. തെക്കേനടപ്പുരയുടെ കിഴക്കുഭാഗത്ത് ദേവസ്വം അധികൃതര്‍ മാവിൻ പത്ത് ഒട്ടുമാവിന്‍ തൈകൾ നട്ടിട്ടുണ്ട്.ഇത് കണ്ണിൽ പൊടിയിടാനുള്ള മാർഗം മാത്രമാണ് എന്നാണ് പ്രകൃതി സ്നേഹികളുടെ നിലപാട്. പത്ത് തൈകളല്ല പ്രായശ്ചിത്തമായി ആയിരത്തൊന്ന് മരങ്ങൾ വച്ചുപിടിപ്പിക്കണമെന്ന് നഗരസഭാ പ്രതിപക്ഷ
നേതാവ്  കെ.പി.ഉദയൻ ആവശ്യ പ്പെട്ടു.   തണല്‍മരങ്ങള്‍ മുറിച്ചതില്‍ പ്രതിഷേധവുമായി നഗരസഭാ കൗണ്‍സിലര്‍മാരും സ്ഥലം സന്ദർശിച്ചിിരുന്നു..  യു.ഡി.എഫ്.കൗണ്‍സിലര്‍മാരായ കെ.പി.ഉദയന്‍,സി.എസ്.സൂരജ്,വി.കെ.സുജിത്ത് എന്നിവരാണ് മരങ്ങള്‍ മുറിച്ച വളപ്പ് സന്ദർശിച്ചത്.. ക്ഷേത്രനടയിലേക്ക് ഇവരെ പ്രവേശിപ്പിക്കാൻ ആദ്യം അധികൃതർ തയ്യാറായില്ല . സ്ഥലം സന്ദർശിക്കാതെ മടങ്ങില്ലെന്ന് കൗൺസിലർമാർ നിലപാട് കടുപ്പിച്ചതോടെ പ്രശ്നം കൂടുതൽ വഷളാകുമെന്നു കണ്ട് അനുവദിക്കുകയായിരുന്നു.

Third paragraph

താൽക്കാലിക പന്തൽ പണിയാൻ വേണ്ടിയാണു മരങ്ങൾ മുറിച്ചു മാറ്റിയത് .വർഷത്തിൽ 12 ദിവസം മാത്രം ഭക്തർക്ക് ഭക്ഷ്ണം നല്കാൻ വേണ്ടിയാണ് താൽക്കാലിക പന്തൽ നിർമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.തെക്കേ നടയിലെ കൂവളം നിലനിർത്തിയ മാതൃകയിൽ ഈ മരങ്ങൾ നിലനിർത്തി കൊണ്ട് താൽക്കാലിക പന്തൽ നിർമിക്കാമെന്നിരിക്കെയാണ് ഈ കടും വെട്ടിന് ദേവസ്വം അധികൃതർ നേതൃത്വം നൽകിയത് . അതല്ലെങ്കിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മരണങ്ങളെ നീക്കി സ്ഥാപിക്കാൻ കൂടി കഴിയുന്ന കാലത്താണ് ഭരണ കർത്താക്കൾ ജനിക്കുന്നതിന് മുൻപുള്ള തലമുറ വെച്ച് പിടിപ്പിച്ച മരങ്ങൾ നിഷ്കരുണം വെട്ടി നശിപ്പിക്കുന്നത് .ഗുരുവായൂരിൽ വിവാഹിതരാകുന്നവരുടെ ഫോട്ടോ ഷൂട്ടിന് ഏറെ പ്രിയപ്പെട്ട ഇടം കൂടിയായിരുന്നു ഈ തണൽ മരങ്ങൾ