Madhavam header
Above Pot

ഗുരുവായൂരിലെ അഗതികൾക്ക് കോവിഡ് വാക്സിൻ നൽകും .

ഗുരുവായൂർ : നഗരസഭ  അഗതി ക്യാമ്പിലെ താമസക്കാർക്കും,  അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും  കോവിഡ് പ്രതിരോധ വാക്സിൻ നൽകും ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ ഇടപെടലിനെ തുടർന്നാണ് വാക്സിൻ നൽകാൻ തീരുമാനിച്ചത്.
ആധാർ കാർഡോ, മറ്റ് തിരിച്ചറിയൽ കാർഡോ ഇല്ലാത്തവർക്ക്  ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ കഴിയാത്തതിനാൽ   ഇവർക്ക് പ്രത്യേകമായി വാക്സിൻ  നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് കത്ത് നൽകിയിരുന്നു.

Astrologer

ഇതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിച്ചു. ക്യാമ്പിലെ 195 പേർക്കും അഗതിമന്ദിരത്തിലെ 32 പേർക്കും വാക്സിൻ നൽകും.നഗരസഭയിലെ  എല്ലാ വാർഡുകളിലെയും  കിടപ്പുരോഗികൾക്കും വാക്സിൻ  നൽകാൻ നടപടി വേണമെന്ന് ആവശ്യമുന്നയിച്ചും  ജില്ലാ മെഡിക്കൽ ഓഫീസർക്ക് ചെയർമാൻ കത്ത് നൽകിയിട്ടുണ്ട് .

Vadasheri Footer