Post Header (woking) vadesheri

ഗുരുവായൂരിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ കിഴക്കേ നടയിലെ റീന മെഡിക്കൽസിന് മുകളിൽ പ്രവർത്തിക്കുന്ന ഉഷ ലോഡ്ജിൽ ആണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് ഒരു ദിവസത്തേക്ക് കൂടി ഇയാൾ മുറി ആവശ്യപ്പെട്ടു.

First Paragraph Jitesh panikar (working)

ശനിയാഴ്ച ഉച്ചയോടെ മുറി ഒഴിഞ്ഞു പോകേണ്ട സമയം കഴിഞ്ഞിട്ടും പുറത്ത് കാണാത്തതിനാൽ ജനൽ തുറന്നു നോക്കിയപ്പോഴാണ് ഇയാൾ തൂങ്ങി നിൽക്കുന്നത് ജീവനക്കാരൻ കാണുന്നത്. ഉദ്ദേശം 45 വയസ്സ് തോന്നിക്കുന്ന ഇയാളെ കുറിച്ച് പേരോ, അഡ്രസ്സോ വാങ്ങിക്കാതെയാണ് ഇയാൾക്ക് ലോഡ്ജ് അധികൃതർ മുറി കൊടുത്തതെന്ന് ആരോപണമുണ്ട്. ഗുരുവായൂർ ടെമ്പിൾ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതശരീരം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.