ഗുരുവായൂരിലെ കീഴ് ശാന്തിക്ക് സസ്പെൻഷൻ.
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തിയെ പ്രവര്‍ത്തിയില്‍നിന്നും സസ്‌പെന്റ് ചെയ്തു. ചൊവ്വാഴ്ച്ച ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ക്ഷേത്രം കീഴ്ശാന്തി മുളമംഗലം ശ്യാമിനെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ അന്വേഷണ വിധേയമായി ചെയ്തത്.
പൊതു അവധി ദിവസങ്ങളില്‍ രാവിലെ ആറുമണിമുതല്‍ രണ്ടുമണിവരെ നെയ്യ് വിളക്ക് ശീട്ടാക്കുന്നവരൊഴിച്ച് ആര്‍ക്കും പ്രത്യേക വരിയിലൂടെ നാലമ്പലത്തിനകത്തേയ്ക്ക് സ്‌പെഷ്യല്‍ ദര്‍ശനം അനുവദനീയമല്ല.
ചൊവ്വാഴ്ച്ച രാവിലെ ആറുമണിയ്ക്ക് ശേഷമെത്തിയ അന്തര്‍ജ്ജനങ്ങളെ നാലമ്പലത്തിനകത്തേയ്ക്ക് ജീവനക്കാരുടെ വരിയിലൂടെ കടത്തിവിട്ടില്ലെന്ന ആക്ഷേപവുമായി ഇദ്ദേഹം നാലമ്പലത്തിനകത്തുവെച്ച് ക്ഷേത്രം അസി: മാനേജര്‍ എ.വി. പ്രശാന്തിനോടും, ക്ഷേത്രം സെക്യൂരിറ്റി ഉദ്യോഗസ്ഥരോടും കയര്‍ക്കുകയും, ക്ഷേത്രമര്യാദകളെ മാനിയ്ക്കാതെ സംസാരിയ്ക്കുകയും ചെയ്തതിനാണ് ഇയാളെ സസ്‌പെന്റ് ചെയ്തതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.
ചില കീഴ് ശാന്തിമാർ ക്ഷേത്രചാരങ്ങൾക്ക് വിരുദ്ധമായി പ്രവൃത്തിക്കുണ്ടെന്ന ആക്ഷേപത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. ഇതെല്ലാം തന്ത്രി ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നുവത്രേ. ആഴ്ചകൾ ക്ക് മുൻപ് ഒരു കീഴ് ശാന്തി പവർ ബാങ്ക് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ട് പോയത് തന്ത്രി ഇടപെട്ട് ഒതുക്കി തീർക്കാൻ ശ്രമിച്ചിരുന്നു.
മാധ്യമങ്ങളിൽ വാർത്ത വന്നതോടെ യാണ് ഇത്ര വലിയ സുരക്ഷ വീഴ്ച അധികൃത രുടെ ശ്രദ്ധയിൽ വന്നത്.ഇതോടെ കേന്ദ്ര ഇന്റലിജന്സ് വിഭാഗത്തിന്റെ സൂക്ഷമ നിരീക്ഷണത്തിലായി ഗുരുവായൂർ ക്ഷേത്രം.. ഇതിന്റെ ഭാഗമായി പൂജാരിമാർ അടക്കമുള്ളവർക്ക് സുരക്ഷ പരിശോധന ക്ക് ശേഷം മാത്രമേ ക്ഷേത്ര ത്തിലേക്ക് പ്രവേശനമുള്ളു.