Header 1 vadesheri (working)

ഗുരുവായൂരിലെ കരിവീരന്മാർക്ക് ഇനി സുഖ ചികിത്സ കാലം

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഗജവീരൻമാർക്ക് സുഖചികിൽസ തുടങ്ങി.
ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിൽസയുടെ ഉദ്ഘാടനം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു. ഗജവീരൻ ദേവദാസ് ആനയ്ക്ക് ആദ്യം ഔഷധ ചോറുരുള നൽകിയായിരുന്നു ഉദ്ഘാടനം. തുടർന്ന് മറ്റ് ആനകൾക്കും ഔഷധ ചോറുരുള നൽകി.

First Paragraph Rugmini Regency (working)

ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ജീവ ധനം ഡി.എ കെ.എസ്.മായാദേവി, മാനേജർ ബീന, ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി.ഗിരിദാസ്, ഡോ.ടി.എസ്.രാജീവ്, ഡോ.എം.എൻ ദേവൻ നമ്പൂതിരി ,ഡോ.കെ.വിവേക് , ദേവസ്വം വെറ്ററിനറി സർജൻ ഡോ.ചാരുജിത്ത് നാരായണൻ ,നഗരസഭ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ . ഷൈലജ സുധൻ, മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി .

Second Paragraph  Amabdi Hadicrafts (working)

ജൂലൈ 30 വരെയാണ് സുഖചികിൽസ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. അരി 3420 കിലോഗ്രാം, ചെറുപയർ1140 കിലോഗ്രാം, റാഗി1140 കിലോഗ്രാം മഞ്ഞൾ പൊടി 114 കിലോഗ്രാം, ഉപ്പ് 114 കിലോ ,,123 കിലോ അഷ്ടചൂർണ്ണം, ചവനപ്രാശം 285കിലോ , ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ’ വിരമരുന്ന് തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുന്നത്. സുഖചികിൽസക്കായി II ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്