ഗുരുവായൂരിൽ ഞായറാഴ്ച വിവാഹങ്ങളുടെ ഘോഷയാത്ര,
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച വിവാഹങ്ങളുടെ ഘോഷയാത്ര , 184 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിട്ടുള്ളത് മൂന്നു മണ്ഡപങ്ങളിലും ഒരേ സമയം താലി കെട്ട് നടത്തിയാലും വൻ തിരക്കാകും അനുഭവപ്പെടുക . ഒരു വിവാഹപാർട്ടിക്ക് 10 പേരെ വെച്ച് അനുവദിച്ചാൽ പോലും 1840 പേർ വിവാഹ മണ്ഡപത്തിൽ എത്തും , വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന അതിഥികൾ കൂടി ആകുമ്പോൾ അത് ആയിരങ്ങൾ ആകും ക്ഷേത്രം അധികൃതർ ഇതിന് മുന്നൊരുക്കം നടത്തിയില്ലെങ്കിൽ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവരെ കൂടി ബാധിക്കും
ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശ ചടങ്ങുകള്‍ ഞായറാഴ്ച തുടങ്ങും. ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് ക്ഷേത്രത്തില്‍ ദീപാരാധനക്ക് ശേഷം ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന് കൂറയും പവിത്രവും നല്‍കി ആചാര്യവരണം നടത്തും. തുടര്‍ന്ന് മുളയറയില്‍ 10 വെള്ളപ്പാലികയില്‍ നവധാന്യം വിതച്ച് മുളയിടും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉത്സവത്തിന്റെ ഭാഗമായുള്ള ശുദ്ധികര്‍മങ്ങളും ഹോമവും, അഭിഷേകവുമാണ്. 12 ന് തത്വകലശാഭിഷേകവും 13 ന് അതിപ്രധാനമായ സഹസ്രകലശാഭിഷേകവും ബ്രഹ്‌മകലശാഭിഷേകവും നടക്കും. 14 ന് ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടവും രാത്രി കൊടിയേറ്റവുമാണ്. 22 ന് പള്ളിവേട്ടയും 23 ന് ആറാട്ടും നടക്കും. ആറാട്ടിന് ശേഷം കൊടിയിറക്കുന്നതോടെ പത്ത് ദിവസം നീണ്ട് നിന്ന ഉത്സവം സമാപിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെയാണ് ഉത്സവം നടക്കുന്നത്.