Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം തുടങ്ങി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം തുടങ്ങി. കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ലേലം. ഇന്നു രാവിലെ 9:30 ന് നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ഡി.എ. ഏ.കെ രാധാകൃഷ്ണൻ , ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Poonthanam
Rugmani 700-200

Vasudev Inn

ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/ പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളുമാണ് ലേലം ചെയ്യുന്നത്. ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി കൂടിയുള്ള സമയങ്ങളിൽ തുടർച്ചയായി സ്റ്റോക്ക് തീരുന്നതുവരെ ലേലം നടക്കും. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഏ.കെ. രാധാകൃഷ്ണൻ ,മാനേജർമാരായ രാധ, പ്രമോദ് കളരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റോഴ്സ് ആൻഡ് പർച്ചേഴ്‌സ് വിഭാഗം ജീവനക്കാർക്കാണ് ലേല നടത്തിപ്പ് ചുമതല. വിവരങ്ങൾ ദേവസ്വം ഓഫീസിൽ പർച്ചേഴ്സ് വിഭാഗത്തിൽ നിന്നും ലഭിക്കും. 0487-2556335