Above Pot

അമൃത് പദ്ധതിയിൽ കോടികൾ ചിലവഴിച്ച് കാനകൾ നിർമിച്ചെങ്കിലും കനത്ത മഴ പെയ്താൽ ക്ഷേത്ര നഗരി വെള്ളക്കെട്ടിൽ

ഗുരുവായൂർ : ശക്തമായ മഴ പെയ്താൽ ക്ഷേത്ര നഗരി വെള്ളത്തിലാകുന്നു . തിങ്കളഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ക്ഷേത്രത്തിനു ചുറ്റും കനത്ത വെള്ള കെട്ട് ആണ് ഉണ്ടായത് . പിതിനു പുറമെ പോലീസ് സ്റ്റേഷൻ റോഡ്,പന്തായി ക്ഷേത്ര ത്തിന് മുൻ വശം ചാമുണ്ഡേ ശ്വരി റോഡ് , മമ്മിയൂർ ക്ഷേത്രം റോഡ് ദേവസ്വം ഇംഗ്ലീഷ് മീഡിയം റോഡ് തുടങ്ങിയ എല്ലാ സ്ഥലത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത് . ക്ഷേത്ര നഗരിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കോടികൾ ചിലവഴിച്ചു അമൃത് പദ്ധതിയിൽ വലിയ കാനകൾ നിർമിച്ചെങ്കിലും നല്ല മഴപെയ്താൽ ഇവിടെ വെള്ളക്കെട്ട് ആണ് ഉണ്ടാകുന്നത് . പദ്ധതി പാളി പോയോ എന്നാണ് ജനങ്ങളുടെ ആശങ്ക.

First Paragraph  728-90

Second Paragraph (saravana bhavan

ലഖ്നൗവിൽ നടക്കുന്ന ‘ആസാദിക’ മഹോത്സവത്തിൽ ഗുരുവായൂരിലെ അമൃത് പദ്ധതികൾ പ്രദർശിപ്പിക്കുന്നുണ്ട് അമൃത് മിഷൻ ഡയറക്ടർ ഡോ. രേണു രാജാണ് ഗുരുവായൂരിലെയും കൊച്ചിയിലെയും അമൃത് പദ്ധതികൾ ലഖ്നൗ പ്രദർശനത്തിൽ അവതരിപ്പിക്കുന്നത്. അതെ സമയം വെള്ളം ഒഴുകി പോകുന്ന വലിയതോട്ടിൽ ചക്കം കണ്ടത്ത് സ്ഥാപിച്ചിട്ടുള്ള സ്ലൂയിസ് അടച്ചിട്ടതാണോ വെള്ളക്കെട്ടിന് കാരണം എന്ന് പരിശോധിക്കുമെന്ന് നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് പറഞ്ഞു. ന്യൂന മർദ്ദത്തെ തുടർന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും മുൻ കരുതൽ എടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറായില്ല