Madhavam header
Above Pot

ഗുരുവായൂർ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സ്‌ട്രൈക്കേഴ്‌സ് യുണൈറ്റഡ് ചാമ്പ്യൻമാരായി

ഗുരുവായൂർ : ഗുരുവായൂർ ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന ഗുരുവായൂർ പ്രീമിയർ ലീഗ് സീസൺ 3 യിൽ സ്‌ട്രൈക്കേഴ്‌സ് യുണൈറ്റഡ് ഗുരുവായൂർ ചാമ്പ്യൻമാരായി. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ സ്റ്റാർക്സ് ഗുരുവായൂരിനെ യാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്റ്റാർക്സ് 8 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌ട്രൈക്കേഴ്‌സ് യുണൈറ്റഡ് 7.1 ഓവറിൽ 7വിക്കറ്റ് ശേഷിക്കേ വിജയം കരസ്ഥമാക്കി.

സ്‌ട്രൈക്കേഴ്‌സ് യുണൈറ്റഡ് താരം ജിഷ്ണു.കെ.ബാലൻ മികച്ച താരം ആയി തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഗുരുവായൂർ എം എൽ എ എൻ.കെ.അക്ബർ ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിച്ചു. ചടങ്ങിൽ സഞ്ജയ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗുരുവായൂർ നഗരസഭ
വികസനകാര്യവകുപ്പ് ചെയർമാൻ എ.എം.ഷെഫീർ, കൗൺസിലറായ പി.കെ.നൗഫൽ,
ദേവസ്വം മെമ്പർ എ.വി.പ്രശാന്ത്, ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളായ
റംഷീൽ, ഒ.രതീഷ്, റഷീദ് തറയിൽ, കെ.കെ.സുകേഷ് എന്നിവർ ചടങ്ങിൽ സം‌ബന്ധിച്ചു.

Astrologer

രാംകൃഷ്ണൻ, അക്ഷയ് പ്ലാക്കാട്ട് എന്നിവരാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്.
സ്‌ട്രൈക്കേഴ്‌സ് താരം ശ്രീരാഗ് രാമകൃഷ്ണനെ പ്ലെയർ ഓഫ് ടൂർണമെന്റ് ആയി തെരഞ്ഞെടുത്തു.
സ്റ്റാർക്സ് താരം അബ്ദുൾ കലാം മികച്ച ബാറ്റ്സ്മാൻ ആയും, ജിഷ്ണു.കെ.ബാലൻ
മികച്ച ബൗളർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ഐ പി എൽ ൻ്റെ അതേ മാതൃകയിൽ, ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ഗുരുവായൂരിലെ 8 പ്രമുഖ ടീമുകളാണ് പങ്കെടുത്തത്. ചേസിംഗ് നൈറ്റ്‌സ് ഗുരുവായൂർ സൂപ്പർ 11 കാരക്കാട് എന്നീ ടീമുകൾ യഥാക്രമം 3,4 സ്ഥാനങ്ങൾ കരസ്ഥമാക്കി.

Vadasheri Footer