
ഗുരുവായൂരിൽ വീട്ടിൽ കയറി കവർന്നത് ഒന്നേകാൽ പവൻ , അന്വേഷണം ഊർജിതം ,

ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒന്നേകാൽ പവന്റെ വള കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതം ,വിരലടയാള വിദഗ്‌ധരും പോലീസ് നായയും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി . വ്യഴാഴ്ച പുലർച്ചെയാണ് .കൊയിലാണ്ടി സ്വദേശിയും , ചാമുണ്ഡേശ്വരി റോഡിൽ കൃഷ്ണപ്രിയയിൽ മാധവൻ്റെ ഭാര്യ (62 )പുഷ്പലതയാണ് ആക്രമണത്തിന് ഇരയായത്.

കിഴക്കേ നടയിൽ അമ്പാടി പാർക്കിംഗ് ഗ്രൗണ്ടിന് എതിർവശത്തുള്ള ഹോട്ടൽ തുറക്കാനായി മാധവൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ കള്ളൻ അകത്തു കടന്നു .ഇത് ശുചിമുറിയിലേക്ക് പോകുകയായിരുന്ന വയോധിക കണ്ണാടിയിൽ കൂടി കണ്ട് ബഹളം വെക്കുമ്പോഴേക്കും വലതു കയ്യിൽ ലൂസ് ആയി കിടന്നിരുന്ന വള ഊരിയെടുത്ത് കടന്നു കളഞ്ഞു , ശബ്ദം കേട്ട് മാധവനും , വീടിന്റെ മുകളിൽ താമസിക്കുന്ന പുഷ്പലതയുടെ സഹോദരി ഭർത്താവും എത്തുമ്പോ ഴേക്കും മോഷ്ടാവ് ദേവസ്വത്തിന്റെ തിരുത്തി കാട്ട് പറമ്പ് വഴി റെയിൽ വേ സ്റ്റേഷൻ ഭാഗത്തേക്ക് ഓടി രക്ഷപെട്ടു .

കിടക്കുന്ന സമയം താലിമാല ഊരിവെച്ചതിനാൽ അത് നഷ്ടപ്പെട്ടില്ല . ഇടത്തെ കയ്യിൽ ഉണ്ടായിരുന്ന വളകൾക്ക് വട്ടം കുറവ് ആയതിനാൽ പെട്ടെന്ന് ഊരിയെടുക്കാൻ കഴിയാഞ്ഞത് കൊണ്ട് അതും നഷ്ടപ്പെട്ടില്ല .പിടി വലിയിൽ പുഷ്പലതക്ക് നിസാര പരിക്കേറ്റു. ടെമ്പിൾ പോലീസ് നടത്തിയ തിരച്ചിലിൽ മോഷ്ടാവിന്റെ സിസിടിവ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്