Above Pot

ഗുരുവായൂരിൽ വഴിപാടായി ലഭിച്ചവിളക്കുകളും ,പഴയ വസ്തുക്കളും പരസ്യമായി ലേലം ചെയ്യുന്നു

ഗുരുവായൂർ : ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചതും കളഞ്ഞു കിട്ടിയതുമായ സാധനങ്ങൾ , കേടുവന്ന വിളക്കുകൾ /ചെമ്പ് പാത്രങ്ങൾ , അലുമിനിയം/ ചെമ്പ് മ്പ് നാണയങ്ങൾ , ഇരുമ്പ് സാധനങ്ങൾ , ഉപയോഗയോഗ്യമല്ലാത്ത ഇലക്ട്രോണിക്സ് / ഇലക്ട്രിക് ഉപകരണങ്ങൾ , കടലാസ് , കേടുവന്ന ഫ ർണ്ണിച്ചർ , മറ്റു പലവക സാധനങ്ങൾ തുടങ്ങിയവയെല്ലാം ഗുരുവായൂർ ക്ഷേത്രം രുദ്രതീർത്ഥകുളത്തിന്റെ കിഴക്കു ഭാഗത്തുള്ള നടപ്പന്തലിൽ വച്ച് നവംബർ 16 ചൊവ്വാഴ്ച പരസ്യമായി ലേലം ചെയ്യുന്നു .

First Paragraph  728-90

Second Paragraph (saravana bhavan

പകൽ 10 മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് സ്റ്റോക്ക് തീരുന്നതുവരെ പരസ്യ ലേലം തുടരും . ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ലേലം തുടങ്ങുന്നതിന് മുമ്പ് നിരതദ്രവ്യമായി 5,000 / – ക ( രൂപ അയ്യായിരം മാത്രം ) ലേല ഉദ്യോഗസ്ഥൻ വശം ഏൽപ്പിക്കേണ്ടതാണ് . ഇപ്രകാരം അടവാക്കുന്ന നിരദ്ര ദ്രവ്യ സംഖ്യ അതാത് ദിവസത്തെ ലേലം കഴിഞ്ഞതിന് ശേഷം മാത്രം തിരികെ ലഭിക്കുന്നതാണ് . ലേലത്തിൽ വിളിച്ചെടുക്കുന്ന വസ്തുക്കൾ എല്ലാം ആയതിന്റെ ലേല തുക അപ്പോൾ തന്നെ അടച്ച് ഉടനെ തന്നെ എടുത്തു കൊണ്ടുപോകേണ്ടതാണ് .

നികുതി ബാധകമായ ഇനങ്ങൾക്ക് നികുതി ഉൾപ്പെടെയുള്ള പണം അടക്കേണ്ടതാണ് . ഇപ്രകാരം ചെയ്യാത്ത പക്ഷം ലേലം എടുത്തവരുടെ ലേലം റദ്ദാക്കുന്നതും നിരത ദ്രവ്യ സംഖ്യ ദേവസ്വത്തിലേക്ക് മുതൽക്കൂട്ടുന്നതുമാണ് . സ്ഥിരപ്പെടുത്തുന്നതിനും , നിരാകരിക്കുന്നതിനും ലേലം മാറ്റിവെയ്ക്കുന്നതിനും പരിപൂർണ്ണമായ അധികാരം ലേല ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . ഇത് ചോദ്യം ചെയ്യുന്നതിന് ആർക്കും അധികാര അവകാശങ്ങൾ ഉണ്ടായിരിക്കുന്നതല്ല .

ഇത് സംബന്ധിച്ച എല്ലാ നിയമനടപടികളും ചാവക്കാട് കോടതിയുടെ പരിധിയിലായിരിക്കും . ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ദേവസ്വം ഓഫിസ് പർച്ചേസ് വിഭാഗത്തിൽ നിന്നും അറിയാം . ദേവസ്വം ജീവനക്കാർ ലേലത്തിൽ പങ്കെടുക്കുന്നതിന് ഇ എം ഡി അടക്കേണ്ടതില്ല