ഗുരുവായൂരിൽ വൻ സുരക്ഷ വീഴ്ച. പൊട്ടി തെറിക്കാവുന്ന വസ്തു ശ്രീകോവിലിൽ
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച.ശ്രീ കോവിലിനുള്ളിൽ പൊട്ടി തെറിക്കാവുന്ന വസ്തു കണ്ടെത്തി.രാത്രി അത്താഴ പൂജയുടെ നിവേദ്യം കഴിഞ്ഞ് നിവേദിച്ച അപ്പം, അട എന്നിവ അടങ്ങിയ ചെമ്പ് പാത്രങ്ങൾ പുറത്തേക്ക് വെച്ചപ്പോഴാണ് പവർ ബാങ്ക് പോലത്തെ വസ്തു പാത്ര ത്തിൽ കണ്ടെത്തിയത്.
ഫോറെൻസിക് പരിശോധന ക്ക് ശേഷം മാത്രമേ പവർ ബാങ്ക് ആണോ എന്ന് ഉറപ്പിക്കാൻ കഴിയൂ. തീവ്ര വാദ സംഘട നകളുടെ ലിസ്റ്റിൽ ഉൾപ്പെട്ട താണ് ഗുരുവായൂർ ക്ഷേത്രം. അത്തരം ഒരു ഇടത്താണ് ഇത്ര വലിയ സുരക്ഷ വീഴ്ച അരങ്ങേറിയത്. ഇനി അഥവാ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന പവർ ബാങ്ക് തന്നെ യാണെങ്കിൽ, പവർ ബാങ്ക് മാത്ര മായി ക്ഷേത്ര ത്തിനകത്തേക്ക് കൊണ്ട് വരില്ല കൂടെ മൊബൈൽ ഫോണും ഉണ്ടാകണം അങ്ങിനെ യെങ്കിൽ വിഗ്രഹത്തിന്റെ ഫോട്ടോ എടുത്ത് പണ ചാക്കുകൾ ക്ക് വിറ്റ് ലക്ഷങ്ങൾ നേടിയിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്.
കീഴ് ശാന്തി മാർ അടക്കമുള്ളവർ ക്ഷേത്ര ത്തിനകത്തേക്ക് കൊണ്ട് പോകുന്നു പാത്ര ങ്ങൾ ഒരിക്കലും പരിശോധിക്കാറില്ല. ഇതിന് പുറമെ ഒരു പരിശോധന യും ഇല്ലാതെ ആണ് താത്കാലിക ജീവനക്കാർ അടക്കം ഉള്ള വരെ ക്ഷേത്രത്തിനക ത്തേക്ക് പ്രവേശിപ്പിക്കുന്ന ത്. ചെരുപ്പ് സൂക്ഷിപ്പ് കേന്ദ്രത്തിലും കംഫർട്ട് സ്റ്റേഷനിലും കരാറ് കാരുടെ കീഴിൽ ജോലി ചെയുന്ന വർ പോലും ഒരു പരിശോധന യും കൂടാതെ യാണ് ക്ഷേത്ര തിനകത്തേക്ക് കടക്കുന്നത് . കഴുത്തിൽ ഒരു ദേവസ്വം ടാഗ് ഉണ്ടെങ്കിൽ ആർക്കും കടക്കാമെന്നാണ് ഇപ്പോഴത്തെ അവസ്ഥ എന്നാണ് പറയുന്നത്.
അതെ സമയം ഒന്നര കോടി രൂപ ചില വഴിച്ച് വാങ്ങി കൂട്ടിയ മെറ്റൽ ഡിറ്റക്റ്റർ ദേവസ്വം ഓഫിസിൽ കൂട്ടിയിട്ടിരിക്കുകയാണ്. സീറോ ബൾബ് വാങ്ങുന്ന ലാഘവ ത്തോടെയാണ് ഒന്നര കോടി രൂപക്ക് മെറ്റൽ ഡിക്റ്റക് റ്റ ർ വാങ്ങി കൂട്ടിയത്. പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷേത്ര ദർശന ത്തിന്റെ മറവിലാണ് ഇവ വാങ്ങി കൂട്ടിയത് പ്രധാന മന്ത്രി വന്നു പോയ ശേഷമാണ് ഇത് ദേവസ്വത്തിലേക്ക് എത്തിയത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി സ്വകാര്യ സന്ദർശനമായിരുന്നു പ്രധാന മന്ത്രി യുടേത്. തൃപ്രയാർ ക്ഷേത്ര ത്തി ലും പ്രധാന മന്ത്രി ദർശനം നടത്തിയിരുന്നു. അവിടെ ഉള്ളവർ ഒന്നും മെറ്റൽ ഡിക് റ്റർ സ്ഥാപിച്ചിരുന്നില്ല. ഗുരുവായൂർ ക്ഷേത്ര ത്തിൽ ഒരു ഇല ക്ട്രിക്കൽ ജീവനക്കാരൻ ആണ് ഇത്തരം വാങ്ങലുകൾക്ക് നേതൃത്വം കൊടുക്കുന്നതത്രെ . കമ്മീഷൻ എല്ലാവർക്കും ലഭിക്കുന്നതിനാൽ ആർക്കും ഒരു പരാതിയും ഇല്ല. വൻ തുകക്ക് സാധനങ്ങൾ വാങ്ങുന്നു ണ്ടെങ്കിൽ ടെൻഡർ ചെയ്ത് വാങ്ങണമെന്നാണ് നിയമം.