Post Header (woking) vadesheri

ഗുരുവായൂരിൽ ഉത്സവ ബലി നാളെ (ബുധനാഴ്ച) നടക്കും

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂർ ഉ ത്സവത്തോടനുബന്ധിച്ച് 8-ാംവിളക്ക് ദിനമായ നാളെ (ബുധന്‍) താന്ത്രിക ചടങ്ങുകളില്‍ ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഉത്സവബലി നടക്കും. രാവിലെ പന്തീരടീപൂജ നടതുറന്ന ശേഷം നാലമ്പലത്തിനകത്തെ ചെറിയ ബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങാരംഭിയ്ക്കും. നാല് പ്രദക്ഷിണം കഴിഞ്ഞ് രണ്ടരമണിക്കൂര്‍ സമയത്തിന് ശേഷമാണ് ക്ഷേത്രത്തിനകത്തെ തെക്കേ ബലിക്കല്ലില്‍ സപ്തമാതൃത്തള്‍ക്ക് ബലിതൂവല്‍ ചടങ്ങാരംഭിയ്ക്കുന്നത്.

Ambiswami restaurant

സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളിച്ചുവെച്ച ഭഗവാന്റെ തങ്കതിടമ്പിന്റെ സാന്നിദ്ധ്യത്തിലാണ് സപ്തമാതൃക്കള്‍ക്ക് ബലിതൂവല്‍ ചടങ്ങ് നടക്കുക. ഈ സമയം അവിടെ മുപ്പത്തി മുക്കോടി ദേവഗണങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും, ഈ സമയത്ത് ദര്‍ശനം നടത്തുന്നത് പുണ്യമാണെന്നും വിശ്വസിച്ചുവരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് സ്വര്‍ണ്ണഗോപുരത്തിനരികിലെ വലിയ ബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങ് നടക്കും. എട്ടാം വിളക്ക് ദിവസത്തെ ഉത്സവബലി ദര്‍ശനത്തിന് ആയിരങ്ങളെത്തും.

Second Paragraph  Rugmini (working)

ഗുരുവായൂരില്‍ പക്ഷിമൃഗാദികള്‍ ഉള്‍പ്പടെ ആരുംതന്നെ പട്ടിണികിടക്കരുതെന്ന വിശ്വാസത്തില്‍ എല്ലാവര്‍ക്കും അന്നം നല്‍കുന്ന ചടങ്ങുകൂടിയ ദിവസമാണ് ക്ഷേത്രത്തില്‍ ഇന്ന്. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഉത്സവബലി ചടങ്ങ് ദര്‍ശിക്കാന്‍ ഭക്തജനസഹസ്രം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് പുറത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നുവന്നിരുന്ന കലാപരിപാടികള്‍, ദേശപകര്‍ച്ച തുടങ്ങിയവ അവസാനിയ്ക്കും.

Third paragraph

ഇന്നത്തെ പ്രസാദ ഊട്ടിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് രാവിലെ ഒൻപതിന് ആരംഭിച്ച ഊട്ട് മൂന്ന് മണി വരെ നീണ്ടു . ഇരുപത്തയ്യായിരത്തോളം ആളുകൾ കഞ്ഞിയും പുഴുക്കും കഴിച്ചു മുൻ എം എൽ എ കെ വി അബ്ദുൽഖാദറും പ്രസാദം കഴിക്കാൻ എത്തിയിരുന്നു .വൈകീട്ട് മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ കുഞ്ഞു വയലിനിസ്റ്റ് ഗംഗ ശശിധരന്റെ വയലിൻ ഫ്യൂഷനും അരങ്ങേറി