Header 1 = sarovaram
Above Pot

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കൊലയാളി സംഘത്തിന് ഇരട്ട ജീപര്യന്തം.

കൊച്ചി:ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കൊലയാളി സംഘത്തിന് ഇരട്ട ജീപര്യന്തം. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രാദേശിക നേതാക്കൾക്ക് ജീവപരന്ത്യം തടവും ഹൈക്കോടതി ശിക്ഷ വിധിച്ച. ടിപിയുടേത് അത്യന്തം പ്രാകൃതമായ കൊലപാതകം എന്ന് വിശേഷിപ്പിച്ച കോടതി ഇരട്ട ജീവപര്യന്തം കിട്ടിയ പ്രതികൾക്ക് 20 വ‍ർഷം കഴിയാതെ ശിക്ഷാ ഇളവ് നൽകരുതെന്നും ഉത്തരവിലുണ്ട്. ടി പി ചന്ദ്രശേഖരൻ വധക്കേസിനെ വെറുമൊരു രാഷ്ടീയകൊലപാതകതെന്നുപറഞ്ഞ് തളളിക്കളയേണ്ടതില്ലെന്നാവർത്തിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. കൊലപാതകക്കുറ്റത്തിന് വിചാരണക്കോടതി വിധിച്ച ജീവപരന്ത്യം തടവിന് പുറമേയാണ് ഗൂ‍ഡാലോചനക്കുറ്റത്തിന് കൂടി കൊലയാളി സംഘത്തെ മറ്റൊരു ജീവപരന്ത്യത്തിനുകൂടി ശിക്ഷിച്ചത്.

ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിർമാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടികെ രജീഷ്, അഞ്ചാം പ്രതി എം കെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവർക്കാണ് ഇരട്ട ജീവപരന്ത്യം. ആറാം പ്രതി അണ്ണൻ സിജിത്തിനെതിരെ ഗൂഡാലോചനക്കുറ്റം തെളിയാത്തതിനാൽ വിചാരണക്കോടതി ചുമത്തിയ ജീവപരന്ത്യം അനുഭവിക്കണം. വിചാരണക്കോടതി വിധിച്ച ഇവരുടെ ജീവപര്യന്തം ശിക്ഷാകാലയളവ് ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി.ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് ശിക്ഷാകാലയളവില്‍ യാതൊരു നല്‍കരുതെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ശിക്ഷാ കാലയളവിനിടെ തടവുശിക്ഷയില്‍ നല്‍കുന്ന ഇളവ് ഉള്‍പ്പെടെ നല്‍കരുതെന്നാണ് ഉത്തരവ്.

Astrologer

കൊലപാതക ഗൂഡാലോചനയിൽ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി സിപിഎം മുൻ ഒഞ്ചിയം ഏരിയാ സെക്രട്ടറി കെ കെ കൃഷ്ണൻ, 12ാം പ്രതി കുന്നോത്ത് പറമ്പ് മുൻ ലോക്കൽ സെക്രട്ടറി ജ്യോതി ബാബു എന്നിവരെ ജീവപരന്ത്യം തടവിനും ശിക്ഷിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ഇരുവര്‍ക്കും പരോളിനായി അപേക്ഷിക്കാമെന്നും ഹൈക്കോടതി വിധിച്ചു.

ഗൂഡാലോചനയിൽ ശിക്ഷ അനുവഭിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രൻ, 11ാം പ്രതി ട്രൗസർ മനോജ്, 18ാം പ്രതി വാഴപ്പടച്ചി റഫീക്ക് എന്നിവരുടെ ജീവപരന്ത്യം ശിക്ഷ ഹൈക്കോടതി ശരിവെച്ചു.

പോരാട്ടവഴിയിൽ ഏറെ പ്രതീക്ഷ നൽകുന്ന ഉത്തരവാണ് ഹൈക്കോടതിയുടേതെന്ന് ടിപിയുടെ ഭാര്യ കെ കെ രമ എം എൽ എ പ്രതികരിച്ചു. പന്ത്രണ്ടര ലക്ഷമാക്കി പ്രതികളുടെ പിഴശിക്ഷയും ഉയർത്തിട്ടുണ്ട്. ഏഴര ലക്ഷം കെ കെ രമയ്ക്കും അഞ്ചുലക്ഷം മകനും നൽകണം. രാഷ്ടീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സമൂഹത്തിന് മുഴുവൻ പാഠമാകാൻ വേണ്ടിയാണ് ശിക്ഷ കടുപ്പിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കോടതി ഉത്തരവ്.

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ ഏഴാം പ്രതി എന്നിവര്‍ക്ക് കൊലപാതക ഗൂഡാലോചന കൂടി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമെന്നാണ് പ്രതികളുടെ ശിക്ഷ ഉയർത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണിത്. രാഷ്ട്രീയ കൊലപാതകങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും ഇത്തരം കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകിയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വാദം കേൾക്കുന്നതിനിടെ ആണ് പരമാർശം. ജയിലിൽ വെച്ച് അടി ഉണ്ടാക്കിയ ആളുകൾക്ക് എങ്ങനെ നവീകരണം ഉണ്ടാകുമെന്നും കോടതി ആരാഞ്ഞു. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അസാധാരണമല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

ഇനി തനിക്ക് ഭീഷണിയില്ലാതിരിക്കാനുള്ള വിധി വേണമെന്നാണ് കെകെ രമയുടെ ആവശ്യം. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളോട് വധശിക്ഷ അടക്കം നൽകാതിരിക്കാൻ കാരണം എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിക്കാൻ അവനുവദിക്കണമെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നുമായിരുന്നു പ്രതികളുടെ വാദം. അതേസമയം, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം, പ്രതികളുടെ മാനസിക, ശാരീരിക നില പരിശോധിച്ച ജയിൽ അധികൃതരുടെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിയിട്ടുണ്ട്. ഒന്നുമുതൽ അഞ്ച് വരെയുള്ള പ്രതികൾക്കെതിരെയും എട്ടാം പ്രതിയ്ക്ക് എതിരെയും ഗൂഢാലോചന കുറ്റം ഹൈക്കോടതി അധികമായി ചുമത്തിയിട്ടുണ്ട്. കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരാണ് ഹൈക്കോടതി പുതുതായി കുറ്റക്കാരണെന്ന് കണ്ടെത്തിയവർ.

അതെ സമയം ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എംഎൽഎയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ പ്രതികരിച്ചു . മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നിൽ വന്നിട്ടില്ല. ​ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ട്. നിയമ പോരാട്ടം തുടരുമെന്നും മേൽക്കോടതികളെ സമീപിക്കുമെന്നും കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു. മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും കെകെ രമ കൂട്ടിച്ചേ‍ർത്തു

Vadasheri Footer