Header 1 vadesheri (working)

ഗുരുവായൂരിൽ തൃപ്പുത്തരി ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : വിശേഷ നിവേദ്യനിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷം. രാവിലെ 9.16 മുതൽ 9.56വരെയുള്ള മുഹൂർത്തത്തിൽ തൃപ്പുത്തരിയുടെ അരി യളവ് ചടങ്ങ് നടന്നു.ദേവസ്വം ഭരണസമിതി അംഗങ്ങളായ  .സി .മനോജ്, കെ.പി.വിശ്വനാഥൻ ,ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രറ്റർ പ്രമോദ് കളരിക്കൽ എന്നിവർ സന്നിഹിതരായി.
പുന്നെല്ലിൻ്റെ അരി കൊണ്ട് നിവേദ്യവും പുത്തരി പായസവും തയാറാക്കി ശ്രീഗുരുവായൂരപ്പനും ഉപദേവതകൾക്കും നിവേദിച്ചു

First Paragraph Rugmini Regency (working)

.തന്ത്രി .ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിലായിരുന്നു തൃപ്പുത്തരി ചടങ്ങുകൾ.
പുത്തരി പായസവും ഉപ്പുമാങ്ങയും പത്തില ക്കറിയും പുത്തരി ചുണ്ട മെഴുക്കു പുരട്ടിയും വിശേഷ വിഭവങ്ങളായി ശ്രീ ഗുരുവായൂരപ്പന് ഉച്ചപൂജ നേരത്ത് നേദിച്ചു.


ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നു. ശ്രീ ഗുരുവായൂരപ്പന് ഉച്ചപൂജക്ക് നേദിച്ച ശേഷം പുത്തരി പായസം ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകി.

Second Paragraph  Amabdi Hadicrafts (working)