Above Pot

കലശകുടങ്ങൾ ഒരുക്കി , ഗുരുവായൂരിൽ തത്വകലശാഭിഷേകം നാളെ

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായുള്ള തത്വകലശാഭിഷേകം നാളെ ( തിങ്കളാഴ്ച ) നടക്കും . ശ്രീകോവിവിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ രാവിലെ 6 ന് ക്ഷേത്രം തന്ത്രി തത്വകലശ ഹോമം ആരംഭിയ്ക്കും പഞ്ചഭൂതഗണങ്ങളുൾപ്പെടെയുള്ള 25 പ്രകൃതി തത്വങ്ങളെ കലശത്തിലേയ്ക്ക് ആവാഹിച്ച ശേഷമാകും അഭിഷേകം. ഹോമ സംബാതം കലശത്തോടുകൂടിയെടുത്ത് ഭഗവാന് അഭിഷേകം ചെയ്യുന്ന മഹത്തരമായ ചടങ്ങ് വർഷത്തിലൊരിക്കൽ മാത്രമാണ് നിർവ്വഹിക്കുക .

First Paragraph  728-90

Second Paragraph (saravana bhavan

തത്വകലശാഭിഷേകത്തിന് മുമ്പുള്ള എല്ലാ കലശപൂജകളും വടക്കും തെക്കുമുള്ള വാതിൽ മാടത്തിൽ നിർവ്വഹിച്ചു.നമസ്‌ക്കാര മണ്ഡപത്തിൽ പ്രത്യേക ഹോമകുണ്ഡമുണ്ടാക്കി കിഴക്കോട്ടു തിരിഞ്ഞിരുന്നാണ് പന്തീരടീ പൂജക്ക് ശേഷം തത്വ കലശപൂജ നിർവ്വഹിക്കുക ‘ ചൊവ്വാഴ്ച നടക്കുന്ന സഹസ്ര കലശാഭിഷേകത്തിന് ശഷം ബ്രഹ്മകലശാഭിഷേകത്തോടെ കലശപൂജകൾക്ക് സമാപനമാകും.

കലശ ചടങ്ങുകൾക്കുള്ള 26 സ്വർണ കുംഭങ്ങളും 985 വെള്ളി കുംഭങ്ങളും അടക്കം 1001 കലശ കുംഭങ്ങൾ ക്ഷേത്രം കൂത്തമ്പലത്തിൽ ആലവട്ടം ,വെഞ്ചാമരം തുടങ്ങിയ കൊണ്ട് പ്രത്യേകം അലങ്കരിച്ച വേദിയിൽ പത്മമിട്ട് കമഴ്ത്തി വെച്ചു .കലശ ചടങ്ങുകൾ നടക്കുന്നതിനാൽ രാവിലെ 4.30 മുതൽ ഉച്ചക്ക് 11 വരെ നാലമ്പലത്തിനകത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. രാത്രി തൃപ്പുകക്ക് ശേഷം അനുജ്ഞ ചടങ്ങ് ( ക്ഷേത്രം തന്ത്രിയും ഊരാളനും മറ്റു പരിചാരകരും ദേവസ്വം അധികൃതരും പങ്കെടുക്കുന്ന പ്രാർത്ഥന ) നടക്കും .ആയതിനാല്‍ നാളെ രാത്രി ചുറ്റു വിളക്ക് ഉണ്ടാകില്ല

ചൊവ്വാഴ്ച്ച രാവിലെ കൂത്തമ്പലത്തില്‍ നിന്നും ആയിരം കുടങ്ങളിലെ കലശം കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീകലകത്തെത്തിയ്ക്കും. തുടര്‍ന്ന് തന്ത്രി അഭിഷേകം ചെയ്യും. തുടര്‍ന്ന് ആലവട്ടം, വെഞ്ചാമരം എന്നവയോടെ പാണിവാദ്യത്തിന്റെ അകമ്പടിയില്‍ താന്ത്രിക ചടങ്ങുകളില്‍ അതി പ്രധാനമായ ബ്രഹ്മകലശം എഴുന്നെള്ളിച്ച് ക്ഷേത്രം തന്ത്രി ഭഗവാന് അഭിഷേകം ചെയ്യും. നാളേയും, മറ്റന്നാളും (തിങ്കള്‍, ചൊവ്വ) ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണമുണ്ടായിരിയ്ക്കും. ബുധനാഴ്ച്ച രാവിലെ ക്ഷേത്രത്തില്‍ ”ആനയില്ലാ ശീവേലിയും,” ഉച്ചയ്ക്ക് മൂന്നിന് ആനയോട്ടവും നടക്കും. രാത്രി 8 നും, 12 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ഭഗവാന്റെ സ്വര്‍ണ്ണകൊടിമരത്തില്‍ ക്ഷേത്രം തന്ത്രി സപ്തവര്‍ണ്ണ കൊടി ഉയര്‍ത്തുന്നതോടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുപവനപുരിയുടെ ഉത്സവമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമാകും.