
ഗുരുവായൂരിൽ സുകൃതഹോമം വഴിപാട്

ഗുരുവായൂർ : ക്ഷേത്രത്തിൽ 2025 നവംബർ ഒന്നു മുതൽ എട്ടുവരെ നടക്കുന്ന പുണ്യ പ്രസിദ്‌ധമായ സുകൃതഹോമം വഴിപാട് ശീട്ടാക്കി സദ്‌ഫലം നേടാൻ ഭക്തർക്കും അവസരം. ഇതാദ്യമായാണ് സുകൃത ഹോമം വഴിപാട് ഭക്തർക്ക് ശിട്ടാക്കാൻ ദേവസ്വം അവസരം ഒരുക്കുന്നത്.

ക്ഷേത്ര ചൈതന്യ വർദ്‌ധനവിനൊപ്പം ഭക്ഷജനങ്ങളുടെ സുകൃതത്തിനും വേണ്ടിയാണ് ചിട്ടയായ അനുഷ്‌ഠാനങ്ങളുള്ള സുകൃതഹോമം.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിലാണ് സുകൃതഹോമം നടക്കുന്നത്. സുകൃതഹോമത്തിൽ പങ്കാളിയാവാൻ ഭക്തർക്ക് മുൻകൂർ വഴിപാട് ശീട്ടാക്കാം.
ക്ഷേത്രം പടിഞ്ഞാറെ നടയിലുള്ള അഡ്വാൻസ് കൗണ്ടർ വഴി നേരിട്ടും, www.guruvayurdevaswom.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും വഴിപാട് മുൻകൂർ ബുക്ക് ചെയ്യാം. ഒക്ടോബർ 25നകം വഴിപാട് ശീട്ടാക്കണം. 500 രൂപ മാത്രമാണ് നിരക്ക്.
