Above Pot

ഗുരുവായൂരിൽ റോബോട്ടിക് മൾട്ടി ലെവൽ കാർ പാർകിങ്ങ്.

ഗുരുവായൂർ : ഗുരുവായൂരിൽ റോബോട്ടിക് മൾട്ടി ലെവൽ കാര് പാർകിങ് സൗകര്യം വരുന്നു . ഒരു കോടി രൂപ ചിലവിൽ മാഞ്ചിറ റോഡിൽ ആണ് നഗര സഭ പാർക്കിംഗ് സൗകര്യം ഒരുക്കുന്നത് . നഗര സഭ വൈസ് ചെയർ പേഴ്സൺ അനീഷ്‌മ മനോജ് അവതരിപ്പിച്ച നഗര സഭ ബജറ്റിൽ ഇതിനായി ഒരു കോടി രൂപ വകയിരിത്തിയിട്ടുണ്ട് .

First Paragraph  728-90

Second Paragraph (saravana bhavan

അതെ സമയം നഗര സഭ കിഴക്കേ നടയിൽ നിർമിച്ച ബഹുനില വാഹന പാർക്കിങ്ങിലേക്ക് വാഹനങ്ങൾ എത്താത്ത അവസ്ഥയാണ് . ക്ഷേത്രത്തിലേക്കുള്ള ദൂര കൂടുതലാണ് വാഹന ഉടമകൾ കൈ ഒഴിയാൻ കാരണം , നേരെത്തെ ആന്ധ്ര പാർക്ക് എന്ന പേരിൽ ടൂറിസ്റ്റ് ബസുകളുടെ പാർക്കിങ് സ്ഥലമായിരുന്നു ഇവിടെ ബഹു നില മന്ദിരം വന്നതോടെ ഏഴു ബസുകൾക്ക് മാത്രമാണ് ഇവിടെ പാർക്കിങ് ലഭിക്കുന്നത് അതിനാൽ ശബരി മല സീസണിൽ മറ്റു ബസുകൾ റോഡിൽ തന്നെ പാർക്ക് ചെയ്യേണ്ടി വരുന്നു ചെറു വാഹനങ്ങൾ ഒന്നും ഇവിടേക്ക് എത്തിയത് പോലുമില്ല

ബജറ്റിൽ കുടി വെള്ള പദ്ധതി ക്കായി 60 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത് രാജ്യത്ത് ജീവിക്കാൻ പറ്റിയ ഏറ്റവും നല്ല നഗരങ്ങളിൽ ഒന്നായി ഗുരുവായുരിനെ മാറ്റിയെടുക്കും എന്ന് ബജറ്റ് പറയുന്നു . 2,57, 92,95,798 രൂപ വരവും, 2,54,42,38.000 രൂപ ചിലവും, 3,50, 57,7981 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് വൈസ് ചെയർപേഴ്സൺ അവതരിപ്പിച്ചത്. പുതിയ ബജറ്റിൽ നഗരസഭയിലെ 53% ത്തിൽ കൂടുതൽ വരുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി. വിവിധ പദ്ധതികൾ ഉൾപ്പെടുത്തി കൊണ്ട്. സ്ത്രീ സൗഹൃദ നഗരമാക്കി മാറ്റും. ഗുരുവായൂരിൻ്റെ ചരിത്ര പ്രാധാന്യത്തെ ഉൾകൊണ്ട് വെർച്ച്വൽ വെബിലൂടെ പ്രസിദ്ധീകരിക്കും. ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഗുരുവായൂരിൻ്റെ ചരിത്രരേഖകൾ നഗരസഭ വിരൽ തുമ്പിലോടെ രചിക്കും. തുടങ്ങി നിരവധി പദ്ധതികൾ വിഭാവനം ചെയ്ത സമ്പൂർണ്ണബജറ്റാണ് അവതരിപ്പിച്ചത് . നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് അധ്യക്ഷത വഹിച്ചു