Header 1 vadesheri (working)

ഗുരുവായുരിൽപുതിയ നടപ്പുര സമർപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രംകിഴക്കേ നടയിൽ തമിഴ്നാട് കുംഭകോണം ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം നിർമ്മിച്ച നടപ്പുര ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു. കിഴക്കേ ഗോപുരത്തിന് വടക്കുഭാഗത്തായി നിർമ്മിച്ച നടപ്പുര ഇനി ഭക്തസഹസ്രങ്ങൾക്ക് സഹായമാകും.

First Paragraph Rugmini Regency (working)


ഇന്നു രാവിലെ പന്തീരടി പൂജയ്ക്ക് മുൻപായിരുന്നു സമർപ്പണ ചടങ്ങ്. കിഴക്കേ ഗോപുരത്തിന് സമീപം ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിലവിളക്ക് തെളിയിച്ചു. തുടർന്നായിരുന്നു സമർപ്പണ ചടങ്ങ്. നാടമുറിച്ച് പുതിയ നടപ്പുരയുടെ സമർപ്പണം ചെയർമാൻ നിർവ്വഹിച്ചു

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ  മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ എന്നിവർ സന്നിഹിതരായി.
നടപ്പുര നിർമ്മാണം വഴിപാടായി നിർവ്വഹിച്ച
ശ്രീഗുരുവായൂരപ്പൻ ഭക്ത സേവാ ട്രസ്റ്റ് പ്രസിഡൻ്റ് മണി രവിചന്ദ്രൻ ,ട്രസ്റ്റ് ഭാരവാഹികൾ എന്നിവരെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആദരിച്ചു. നിലവിളക്ക് ഉപഹാരമായി സമ്മാനിച്ചു.

Second Paragraph  Amabdi Hadicrafts (working)

നാൽപത് ലക്ഷത്തോളം രൂപാ ചെലവിട്ടാണ് ഈ നിർമ്മാണം നടത്തിയത്.