
ഗുരുവായൂരിൽ പുതിയ നടപ്പന്തൽ സമർപ്പിച്ചു

ഗുരുവായൂർ : ക്ഷേത്രം മേൽപുത്തൂർ ആഡിറ്റോറിയത്തിനു തെക്കുഭാഗത്തായി നിർമ്മിച്ച പുതിയ നടപ്പന്തലിൻ്റെയും കിഴക്കേഗോപുര കവാടത്തിൽ തീർത്ത പുതിയ ഗേറ്റിൻ്റെയും സമർപ്പണം നടന്നു.
കുംഭകോണത്തെ ശ്രീഗുരുവായൂരപ്പ ഭക്ത സേവാസംഘമാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നാടമുറിച്ച് സമർപ്പണം നിർവ്വഹിച്ചു. ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, എൻജിനീയർമാരായ എം വി രാജൻ, എം.കെ.അശോക് കുമാർ, വി.ബി.സാബു, ഇ.കെ.നാരായണൻ ഉണ്ണി, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ (ക്ഷേത്രം), എം.രാധ (ജീവധനം), കുംഭകോണം ശ്രീഗുരുവായൂരപ്പ ഭക്ത സേവാസംഘം ട്രസ്റ്റ് മേധാവി മണി ചന്ദിരൻ, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായി.

ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം ഭാരവാഹികളെയും നടപ്പന്തൽ പ്രവൃത്തി നിർവ്വഹിച്ച കരാറുകാരെയും ദേവസ്വം ആദരിച്ചു
ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം ഭക്തർക്ക് സഹായമേകുന്ന നിരവധി വഴിപാട് സമർപ്പണങ്ങൾ ക്ഷേത്രത്തിൽ നടത്തിയിട്ടുണ്ട്.