Above Pot

ഗുരുവായൂരിൽ മാർച്ച് 3 മുതൽ പുഷ്പോത്സവവും, നിശാഗന്ധി സർവോത്സവവും

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 3 മുതൽ 10 വരെ പുഷ്പോത്സവവും നിശാഗന്ധി സർവോത്സവവും സംഘടിപ്പിക്കുമെന്ന് നഗരസഭാ ചെയർമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് മൂന്നിന് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ മൈതാനത്ത് വൈകിട്ട് 6.30ന് നടക്കുന്ന പുഷ്പോത്സവം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

First Paragraph  728-90

Second Paragraph (saravana bhavan

പ്രശസ്ത സംവിധായകനും നടനുമായ നാദിർഷ നിശാഗന്ധി സർഗോത്സവം ഉദ്ഘാടനം ചെയ്യും.എൻ. കെ. അക്ബർ എം. എൽ. എ. അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ, പ്രശസ്ത ചലച്ചിത്രതാരം മാളവിക മേനോൻ എന്നിവർമുഖ്യാതിഥികളാകും. ചടങ്ങിൽ സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ പങ്കെടുക്കും .

പുഷ്പോത്സവത്തിൽ പുഷ്പഫല സസ്യ പ്രദർശനം, അലങ്കാര മത്സ്യപ്രദർശനം ലഘു ഭക്ഷണശാലകൾ എന്നിവ ഉണ്ടാകും. നിശാഗന്ധി സർഗോത്സവത്തിൽ എല്ലാദിവസവും വൈകിട്ട് ഏഴുമണി മുതൽ സൂഫിസംഗീതം, ഗസൽ നൈറ്റ്,നാടകം, നാടൻ പാട്ടുകൾ,മാജിക് ഷോ, മെഹന്ദി നൈറ്റ്,കോമഡിഷോ,മെഗാ ഷോ, ഗാനമേള, പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും.

നഗരസഭ ടൗൺഹാളിൽ മാർച്ച് 5 മുതൽ 12 വരെ കുടുംബശ്രീയുടെ ഭക്ഷ്യമേള നടക്കും. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ അനീഷ് മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. സായിനാഥൻ മാസ്റ്റർ, ബിന്ദു അജിത് കുമാർ, എ.എസ്. മനോജ്, എ എം. ഷെഫീർ, നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.