Header

ഗുരുവായൂരില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിന് താഴെയുള്ള പുല്ലുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി

ഗുരുവായൂർ : ഗുരുവായൂരില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിന് താഴെയുള്ള പുല്ലുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി . കിഴക്കേനടയില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന് സമീപം ഉച്ചക്ക് 12 ഓടെയാണ് തീപിടുത്തമുണ്ടായത്. ട്രാന്സ്ഫോര്മറിൽ നിന്നും തീപ്പൊരി തെറിച്ചാണ് തീ പിടിച്ചതെന്നാണ് അനുമാനം. ഇതിന് സമീപം ഊരാലുങ്കല്‍ ലേബര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കൂട്ടിയിട്ടിരിക്കുന്ന മരപലകകളിലേക്ക് തീപടര്‍ന്നു.

Astrologer

ഇതോടെ ബസ്റ്റാന്റ് പരിസരത്ത് കറുത്ത പുക വ്യാപിച്ചു. ട്രാന്‍സ് ഫോര്‍മറിലേക്ക് തീ ആളിപടരും മുമ്പ് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ സി.കെ.കൃഷ്ണസാഗര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി.അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റുകളിലായി എട്ട് പേര്‍ ചേര്‍ന്നാണ് തീയണച്ചത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണക്കാനായത്.