Above Pot

കോവിഡ് വ്യാപനം റോക്കറ്റ് വേഗത്തിൽ , ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് ഉപേക്ഷിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മുതൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പ്രസാദ ഊട്ട് ഉപേക്ഷിക്കാൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു .കേരളത്തിൽ മാത്രം കോവിഡ് റോക്കറ്റ് പോലെ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഭരണ സമിതി പുതിയ തീരുമാനത്തിൽ എത്തിയത് . അഷ്ടമി രോഹിണി ദിനം മുതൽ പ്രസാദ ഊട്ട് 3000 പേർക്ക് കള്ളി തിരിച്ച കണ്ടെയ്നറിൽ പാർസൽ ആയിനൽകാനും ,ഉച്ചപൂജക്ക് ശേഷം 2000 പേർക്ക് ബുഫെ ആയി വിളമ്പാനും നേരത്തെ ഭരണ സമിതി യോഗം തീരുമാനിച്ചിരുന്നു .

First Paragraph  728-90

Second Paragraph (saravana bhavan

അഷ്ടമി രോഹിണി ദിവസത്തെ പ്രധാന വഴിപാട് ആയ അപ്പം 16,000 ശീട്ടുകൾക്ക് 32,000 അപ്പമാക്കി പരിമിത പെടുത്തി. ക്ഷേത്രത്തിൽ രാവിലെ 3.15 മുതൽ ഉച്ചയ്ക്ക് 2 വരെയും, ഉച്ച തിരിച്ച് 3.30 മുതൽ 6 , 30 വരെയും രാത്രി 8 മുതൽ 9 മണി വരെയും കൊവിഡ് പ്രോട്ടോ ക്കോൾ പാലിച്ച് ഓൺ ലൈൻ ബുക്കിങ് വഴിയുള്ള ദർശനം അനുവദിക്കും. നാലമ്പലത്തിനകത്തേക്ക് വി വി ഐ പി ,വി ഐ പി ദർശനം അനുവദിക്കില്ല . എഴുന്നള്ളിപ്പിൽ ഒരാനയെ മാത്രമാണ് പങ്കെടുപ്പിക്കുക .

യോഗത്തിൽ ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് , ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , എ വി പ്രശാന്ത് ,കെ വി ഷാജി ,അഡ്മിനിസ്ട്രേറ്റർ ടി ബ്രിജാകുമാരി എന്നിവർ പങ്കെടുത്തു . ഭരണ സമിതി യോഗത്തിനു മുൻപ് ഗുരുവായൂർ എ സി പി. കെ ജി സുരേഷ് , ടെംപിൾ സി ഐ പ്രേമാനന്ദകൃഷ്ണൻ എന്നിവരുമായും ദേവസ്വം ചർച്ച നടത്തിയിരുന്നു