
ഗുരുവായൂരിൽ പോലീസ് വിളക്ക് തിങ്കളാഴ്ച

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള പോലീസ് വിളക്കാഘോഷം തിങ്കളാഴ്ച നടക്കുമെന്ന് എ സി പി. സി പ്രേമാനന്ദ കൃഷ്ണൻ അറിയിച്ചു . രാവിലെ കാഴ്ച ശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയാകും . തുടർന്ന് 9.30നു നടപ്പന്തൽ മേളം അരങ്ങേറും . മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 10. 30 മുതൽ പോലീസ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും

വൈകീട്ട് 530 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന പോലീസ് മേധാവി രവാഡ എ ചന്ദ്രശേഖർ ഉത്ഘാടനം ചെയ്യും . ആർ കെ ജയരാജ് ( റിട്ടയേർഡ് പോലീസ് സൂപ്രണ്ട് )അധ്യക്ഷത വഹിക്കും ,എ ഡി ജി പി മാരായ എസ് ശ്രീജിത്ത് ,പി വിജയൻ ,ഐ ജി രാജ്പാൽ മീണ ,ഡി ഐ ജി എസ് ഹരിശങ്കർ ,റൂറൽ എസ് പി. ബി കൃഷ്ണ കുമാർ ,ദേവസ്വം ചെയര്മാൻ ,അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ ,എ സി പി. സി പ്രേമാനന്ദ കൃഷ്ണൻ എന്നിവർ സംസാരിക്കും , സിറ്റി പോലീസ് സൂപ്രണ്ട് നകുൽ രാജേന്ദ്ര ദേശ്മുഖ് സ്വാഗതവും, ടെംപ്ൾ സിഐ. ജി .അജയ കുമാർ നന്ദിയും രേഖപ്പെടുത്തും .. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും

