Post Header (woking) vadesheri

ഗുരുവായൂരിലെ ഡൊമിസിലറി കെയർ സെൻ്ററുകളിൽ ഓക്സിജൻ കിടക്കകൾ സജ്ജമാക്കി.

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയുടെ ഡൊമി സിലറി കെയർ സെൻ്ററുകളിൽ  ഓക്സിജൻ കിടക്കകൾ സജ്ജമാക്കി. സർക്കാർ നിർദേശ പ്രകാരം  ഗുരുവായൂർ നഗരസഭയുടെ  കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ഡൊമിസിലറി സെൻ്ററുകളിലാണ് ഓക്സിജൻ സൗകര്യമുള്ള ഓരോ ബഡുക്കൾ സജ്ജീകരിച്ചിട്ടുള്ളത്. നഗരസഭയുടെ ഒരു ആംബുലൻസിലും ഓക്സിജൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 

Ambiswami restaurant

കോവിഡ്  ബാധിതരായി വീടുകളിൽ ഐസോലേഷൻ സൗകര്യം ഇല്ലാത്തവർക്കായി
  പടിഞ്ഞാറെ നടയിലുള്ള മുൻസിപ്പൽ റസ്റ്റ് ഹൗസും, തമ്പുരാൻ പടിയിലുള്ള ദേവസ്വം ഫ്ലാറ്റ് സമുച്ചയമായ ശ്രീകൃഷ്ണ സദനവും , അമ്പാടി ടൂറിസ്റ്റ് ഹോമുമാണ്  ഡൊമിസിലറി കെയർ സെൻ്ററുകളായി  സജ്ജമാക്കിയിട്ടുള്ളത്  നിലവിൽ മുൻസിപ്പൽ ഗസ്റ്റ്ഹൗസിൽ 29 ഉം ശ്രീകൃഷ്ണ സദനം താമരയൂരിൽ മുപ്പതും  അമ്പാടി ടൂറിസ്റ്റ് ഹോമിൽ 28 ഉം രോഗികളെയാണ്  പ്രവേശിപ്പിച്ചിരിക്കുന്നത്

Second Paragraph  Rugmini (working)