Post Header (woking) vadesheri

ഗുരുവായൂരിൽ ഓണക്കാലത്ത് ഒരു മണിക്കൂർ ദർശന സമയം കൂട്ടി.

Above Post Pazhidam (working)

ഗുരുവായൂർ : തിരുവോണാഘോഷത്തിൻ്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമർപ്പണം, ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ.ഓണ ക്കാലത്ത്   ക്ഷേത്ര ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.

തിരുവോണ നാളിൽ (സെപ്റ്റംബർ 5, വെള്ളിയാഴ്ച ) പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലർച്ചെ നാലരയ്ക്കാണ് ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളൻ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമർപ്പിക്കാം.

തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. 2 മണി മുതൽ ബുഫേ തുടങ്ങും. കാളൻ, ഓലൻ, എരിശ്ശേരി,, പഴം പ്രഥമൻ, മോര്, കയവറവ് ,പപ്പടം,അച്ചാർ, ഉൾപ്പെടെയുളള വിഭവങ്ങൾ ഉണ്ടാകും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.

Arya bhavan inner



തിരുവോണ ദിവസംരാവിലെ കാഴ്ചശീവേലിക്ക് ഗജവീരൻ ഇന്ദ്ര സെൻ, ജൂനിയർ വിഷ്ണു, അനന്തനാരായണൻ ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് രാജശേഖരൻ, ഇന്ദ്ര സെൻ, ശങ്കരനാരായണൻ
രാത്രി ശീവേലിക്ക് ബാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ, ശങ്കരനാരായണൻ
എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും. രാവിലത്തെ ശീവേലിക്ക് ചൊവ്വല്ലൂർ മോഹന വാരിയരും സംഘവും ഉച്ച കഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശിമാരാരും സംഘവും മേളം ഒരുക്കും തിരുവോണാഘോഷത്തിനായി 23,56,000 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി.

Second Paragraph  Sarovaram(working)


ഉത്രാട ദിനത്തിൽ (സെപ്റ്റംബർ 4 വ്യാഴാഴ്ച) രാവിലെ ശ്രീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമർപണം. സ്വർണക്കൊടിമരച്ചുവട്ടി
ൽ വെച്ചാണ് ചടങ്ങ്. ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളുംകൊടിമര ചുവട്ടിൽ കാഴ്ചക്കുല സമർപ്പിക്കും. കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പകരം സമർപ്പണത്തിനു ശേഷം ഭക്തരുടെ വരിക്കൊപ്പം ദർശനം നടത്താം.ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കാനെത്തുന്ന ഭക്തർക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേ നട തിടപ്പള്ളി വാതിൽ സമീപത്ത്കൂടി (ക്രൂവളത്തിന് സമീപം) വരിനിൽക്കാനും ഇരിക്കാനും സൗകര്യം ഒരുക്കും

Third paragraph Saravan bhavan


ഓണനാളുകളിൽ ശ്രീ ഗുരുവായൂരപ്പ ദർശനത്തിന് എത്തുന്ന ഭക്തർക്കെല്ലാം ദർശനം ഒരുക്കും. ഭക്തരുടെ സൗകര്യാർത്ഥം സെപ്റ്റംബർ 7 ഞായറാഴ്ച വരെ ദർശനസമയം ഒരു മണിക്കൂർ കൂട്ടി. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും.

First Paragraph Jitesh panikar (working)


പൊതു അവധി ദിനങ്ങളായ സെപ്റ്റംബർ 4 (ഉത്രാടം,, സെപ്റ്റംബർ 5 (തിരുവോണം ), സെപ്റ്റംബർ 6 ( അവിട്ടം), സെപ്റ്റംബർ 7 ( ചതയം ), എന്നീ തീയതികളിൽ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ വി ഐ പി / സ്പെഷ്യൽ ദർശന നിയന്ത്രണം ഉണ്ടാകും.