Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൽ നഴ്സിങ്ങ് ഓഫീസറുടെ താത്കാലിക ഒഴിവ്

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ആരംഭിച്ച നവജീവനം ഡയാലിസിസ് സെൻററിലേക്ക് നഴ്സിങ്ങ് ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 26 ന് രാവിലെ 10ന് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. ഹിന്ദു മതത്തിൽ പ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

Ambiswami restaurant

എസ്എസ്എൽസിയും മൂന്നുവർഷത്തിൽ കുറയാത്ത ജനറൽ നഴ്സിങ്ങ് പരിശീലനവും കേരള നഴ്സസ് ആൻറ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഡയാലിസിസ് യൂണിറ്റിൽ 6 മാസം പ്രവർത്തിച്ചുള്ള പരിചയം അഭിലഷണീയം. ഒരു ഒഴിവുണ്ട്. 179 ദിവസത്തേക്കാണ് നിയമനം. പ്രായപരിധി 2023 ജനുവരി ഒന്നിന് 18- 36 .

Second Paragraph  Rugmini (working)

ബയോഡാറ്റയ്ക്കൊപ്പം ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും സഹിതംഹാജരാകണം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഒരു മണിക്കൂർ നേരത്തെ എത്തിച്ചേരേണ്ടതാണ്.. വിശദ വിവരങ്ങൾ ദേവസ്വം വെബ്സൈറ്റിലുണ്ട്. വിവരങ്ങൾക്ക് ഈ നമ്പറിൽ 0487-2556335 Extn-251 വിളിക്കാം