Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നിന്നും ഇരുചക്ര വാഹനം മോഷ്ടിച്ച യുവാവിനെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . ഇടുക്കി അടിമാലി ബേയ്സൻ വാലി കടവനപ്പുഴ വീട് അനിൽ മകൻ അഭിജിത്ത്( 21) നെയാണ് ടെംബിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ . പ്രേമാനന്ദ കൃഷ്ണന്റെ നിർദ്ദേശപ്രകാരo സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഐ.എസ്. ബാലചന്ദ്രൻ അറസ്റ്റ് ചെയ്തത് .

First Paragraph Rugmini Regency (working)

കഴിഞ്ഞ 24 ന് രാത്രിയാണ് കിഴക്കേ നടയിലെ രാമ കൃഷ്ണ ലഞ്ച് ഹോമിന്റെ അരികിലുള്ള ഇടവഴിയിൽ പാർക്ക് ചെയ്തിരുന്ന ഹോണ്ട ഡിയോ മോട്ടോർ സൈക്കിൾ മോഷ്ടിച്ചത് .പാവറട്ടി തൊയക്കാവ് സ്വദേശി നസീർ എന്നയാളുടെ മോട്ടോർ സൈക്കിളാണ് മോഷണം പോയത് . മോഷണം ചെയ്യപ്പെട്ട മോട്ടോർ സൈക്കിൾ കൂട്ട് പ്രതിയായ തിരുവത്ര മത്രംങ്ങോട്ട് ഷൺമുഖൻ മകൻ അമൽ (20 ) ഓടിച്ച് വരവെ കേച്ചേരിയിൽ വെച്ച് പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞിരുന്നു .

Second Paragraph  Amabdi Hadicrafts (working)

അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ കെ ഗിരി, സി. ജിജോ ജോൺ , എ.എസ്.ഐ .പി.എസ് സാബു , സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വി.എം ശ്രീജിത്ത്, ടി. ടോബിൻ, സിവിൽ പോലീസ് ഓഫീസർ സി.എസ്. സജീഷ് എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു