ഗുരുവായൂരിൽ ലക്ഷ ദീപം തെളിയും
ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ഞായറാഴ്ച സ്റ്റേറ്റ് ബാങ്ക് കുടുംബാംഗങ്ങളുടെ വിളക്കാഘോഷ ത്തിൻെറ ഭാഗമായി ക്ഷേത്ര ത്തിൽ നെയ്‌വിളക്ക് തെളിഞ്ഞു ക്ഷേത്രത്തിൽ രാവിലെ ഏഴിന് കാഴ്‌ചശീവേലി. കിഴക്കൂട്ട് അനിയൻ മാരാരുടെ പഞ്ചാരിമേളം അകമ്പടിയായി . ഉച്ചക്കും വൈകീട്ടും പല്ലാവൂർ ശ്രീധരമാരാരും സംഘവും ചേർന്ന പഞ്ചവാദ്യമാണ് അകമ്പടി സേവിച്ചത് . കൊമ്പൻ ഇന്ദ്രസെൻ തിടമ്പേറ്റി .
വൈകീട്ട് ദേവദത്ത് എസ്. മാരാരുടെ തായമ്പകയും, ഗുരുവായൂർ മുരളിയുടെ നാഗസ്വരവും ഉണ്ടായി . രാവിലെ എട്ട് മുതൽ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ബാങ്ക് ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി.വൈകീട്ട് ദീപാരാധനക്ക് ശേഷം സ്റ്റേറ്റ് ബാങ്ക് കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഭക്തിഗാനമേളയും വിളക്കാഘോഷത്തിന് മാറ്റ് കൂട്ടി.
തിങ്കളാഴ്ച ക്ഷേത്ര ത്തിൽ അയ്യപ്പഭജന സംഘം വക ലക്ഷദീപം തെളിയും സന്ധ്യക്ക് ക്ഷേത്രത്തിനു ചുറ്റും നിലവിളക്കുകളും ചെരാതുകളും തെളിച്ച് ലക്ഷദീപം തെളിക്കും. ക്ഷേത്രത്തിൽ ഉച്ചകഴിഞ്ഞ് 3.30ന് കാഴ്‌ച ശീവേലിക്ക് ഗുരുവായൂർ ശശി മാരാരുടെ പഞ്ചവാദ്യം അകമ്പടിയാകും.