Above Pot

ഗുരുവായൂരിൽ കൊമ്പൻ ബലറാം ഇടഞ്ഞത് പരിഭ്രാന്തി പരത്തി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് കഴിഞ്ഞു പുറത്തിറങ്ങിയ കൊമ്പൻ ബലറാം ഇടഞ്ഞത് പരിഭ്രാന്തി പരത്തി .ഒരു മണിക്കൂറിനുള്ളിൽ കാച്ചർ ബെൽറ്റ് ഉപയോഗിച്ചു പാപ്പാന്മാർ ആനയെ വരുതിയിലാക്കി . അത്താഴ ശീവേലി കഴിഞ്ഞു രാത്രി പത്തുമണിയോടെ ക്ഷേത്ര മതിൽ കെട്ടിന് പുറത്ത് എത്തിയ കൊമ്പൻ, പാപ്പാൻസുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് അക്രമിക്കാൻ ശ്രമിച്ചു . മറ്റു പാപ്പാന്മാർ സുരേഷിനെ വലിച്ചു നീക്കിയതിനാൽ അപകടം ഒന്നും സംഭവിച്ചില്ല.

First Paragraph  728-90
Second Paragraph (saravana bhavan

തുടർന്ന് തെക്കേ മുറ്റത്തുള്ള പാപ്പാന്മാരുടെ ഇരിപ്പിടത്തിനായി നിർമിച്ച താൽക്കാലിക ഷെഡ് തകർത്തു, അവിടെയുള്ള മരങ്ങളിൽ ദേഷ്യം തീർത്തു . ബലറാമിന്റെ ശക്തി നേരിടാൻ കഴിയാത്ത ചില മരങ്ങൾ കട പുഴകി .ഇതിനിടയിൽ ആനക്കോട്ടയിൽ നിന്ന് കാച്ചർ ബെൽറ്റുമായി കൂടുതൽ പാപ്പാന്മാർ എത്തി ആനയെ വരുതിയിലാക്കി . കാച്ചർ ബെൽറ്റ് സ്‌പെഷലിസ്റ്റ് കെ വി സജീവന്റെ നേതൃത്വത്തിൽ ബലറാമിന്റെ ചട്ടക്കാരായ സുരേഷ്, ഹരീഷ്,വാസു ദേവൻ എന്നിവരുടെ സഹായത്തോടെ ദേവസ്വ ത്തിലെ മറ്റു പാപ്പാന്മാരും ചേർന്നാണ് ആനയെ വരുതിയിലാക്കിയത് .

ഇതിനിടെ ബലറാമിന്റെ ചട്ടക്കാരൻ ആയ സുരേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ് ആശുപത്രിയയിൽ നിന്ന് വന്നതിന് ശേഷമേ ആനയെ സ്ഥലത്ത് നിന്ന് മാറ്റാൻ കഴിയുകയുള്ളു . അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ക്ഷേത്രം ഡി എ മനോജ് ,ജീവ ധനം വിഭാഗത്തിലെ ഉദ്യോഗസ്ഥരായ പ്രമോദ് ,രാധാകൃഷ്ണൻ തുടങ്ങിയവർ സ്ഥലത്ത് എത്തി . ടെമ്പിൾ പോലീസ് സി ഐ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസും എത്തി ഭക്തരെ ക്ഷേത്ര നടയിൽ നിന്ന് ഒഴിപ്പിച്ചു . ക്ഷേത്രത്തിനകത്ത് വിളക്ക് എഴുന്നള്ളിപ്പ് പൂർത്തിയാക്കി ആനകളെ ആനകോട്ടയിലേക്ക് കൊണ്ട് പോയി, ഭക്തരെ ഭഗവതി കെട്ട് വഴി പുറത്തിറക്കി