Header 1 vadesheri (working)

അഗതികൾക്കായി ഗുരുവായൂരിൽ ജനകീയ ഓണസദ്യ

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ”വിശക്കുന്ന വയറിന് ഒരുപൊതി ചോറ്” പരിപാടിയുടെ വാര്‍ഷികാഘോഷവും, ജനകീയ ഓണസദ്യയും തിരുവോണ നാളില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാലിയത്ത് വസന്തമണി (ചിന്നമണി) ടീച്ചറുടെ വസതിയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍വെച്ചാണ് മുന്നൂറ്റമ്പതോളം അഗതികള്‍ക്ക് ഓണസദ്യയും, ഓണകോടിയും വിതരണം ചെയ്യുക .

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

നാമെല്ലാം സന്തോഷത്തോടെ ഓണമാഘോഷിയ്ക്കുമ്പോള്‍, അതിന് സാധിയ്ക്കാത്ത അഗതികള്‍ക്ക് ഓണകോടിയും, ഓണസദ്യയും ഒരുക്കുകയെന്ന ലക്ഷ്യത്തോടേയാണ് വിപുലമായ ഈ പരിപാടി സംഘടിപ്പിച്ചിരിയ്ക്കുന്നതെന്നും ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ച ”വിശക്കുന്ന വയറിന് ഒരുപൊതി ചോറ്” പരിപാടി ഏഴുവര്‍ഷങ്ങള്‍ പിന്നിട്ടിരിയ്ക്കയാണ്.

എല്ലാ വ്യാഴാഴ്ച്ചയും ക്ഷേത്രനഗരിയില്‍ മജ്ഞുളാലിന് സമീപം നടത്തപ്പെടുന്ന ”വിശക്കുന്ന വയറിന് ഒരുപൊതി ചോറ്” പരിപാടി ഏഴാംവര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തിരുവോണ നാളില്‍ അഗതികള്‍ക്ക് ഓണസദ്യയും, ഓണകോടിയും വിതരണം ചെയ്യുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രസിഡണ്ട് മുഹമ്മദ് യാസിന്‍, സെക്രട്ടറി അഡ്വ: രവി ചങ്കത്ത്, ട്രഷറര്‍ ആര്‍.വി. റാഫി, കണ്‍വീനര്‍ പി. മുരളീധര കൈമള്‍ ,ഉണ്ണി കൃഷ്ണൻ എന്നിവര്‍ അറിയിച്ചു