Post Header (woking) vadesheri

ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 21 ന് ;തൃപ്പുത്തരി 23 ന്

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിലെ 2023 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 21 തിങ്കളാഴ്ച പകൽ 6 :19 മുതൽ 8 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ വർഷത്തെ തൃപ്പുത്തരി ആഗസ്റ്റ് 23 ബുധനാഴ്ച പകൽ 6:19 മുതൽ 8 വരെയുള്ള മുഹൂർത്തത്തിലാകും നടക്കുക.ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും.

Poonthanam
Rugmani 700-200

ഒരു ലിറ്ററിന് 220 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 55 രൂപയാകും നിരക്ക്. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം തയ്യാറാക്കുന്നതിന് ആവശ്യമായ നാളീകേരം മെഷീനിൽ ചിരകി തയ്യാറാക്കുന്നതിന് 2,64,000 രൂപയുടെയും കൈകൊണ്ട് ചിരകി തയ്യാറാക്കുന്നതിന് 2,28800 രൂപയുടെയും എസ്റ്റിമേറ്റുകൾ ദേവസ്വം ഭരണസമിത ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.

Vasudev Inn

പൊതു അവധി ദിനങ്ങളിൽ വിഐപി ,സ്പെഷ്യൽ ദർശനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഓണാവധിദിനങ്ങളിലും തുടരാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഓണനാളുകളിൽ ക്ഷേത്രത്തിലെത്തുന്ന എല്ലാഭക്തർക്കും ശ്രീ ഗുരുവായൂരപ്പ ദർശനം സാധ്യമാക്കുന്നതിനാണ് ദേവസ്വം നടപടി. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷ്യൽ ,വി ഐ പി ദർശനം ഉണ്ടാകില്ല. ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള ദർശനവും ഈ ദിനങ്ങളിൽ ഉണ്ടാകില്ല