Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഹരിശ്രീ കുറിച്ചത് 372കുരുന്നുകൾ

ഗുരുവായൂർ : വിജയദശമി ദിനത്തിൽ ഗുരുവായൂരിൽ ഹരിശ്രീ കുറിച്ച് 372കുരുന്നുകൾ
രാവിലെ ഏഴു മണിയോടെയായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം.രാവിലെ ആറേ മുക്കാലോടെ ശീവേലി നടന്നു. സരസ്വതി പൂജ പൂർത്തിയായതോടെ
ക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു മുൻവശത്തു പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭം വേദിയിലേക്ക് ദേവീദേവൻമാരുടെ ചിത്രം എഴുന്നള്ളിച്ചു. ഭദ്രദീപ പ്രകാശനത്തെ തുടർന്നായിരുന്നു വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി.
പ്രൊഫ : മേലേടം കേശവൻ നമ്പൂതിരി,മേച്ചേരി വാസുദേവൻ നമ്പൂതിരി, തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, നാഗേരി നാരായണൻ നമ്പൂതിരി, കോടയ്ക്കാട് ശശി നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തിൽ കീഴ്ശാന്തി മാർ ആചാര്യന്മാരായി.

Astrologer

കുട്ടികളെ ഹരിശ്രീ എഴുതിച്ചു. ആദ്യം നാവിലും തുടർന്ന് അരിയിലും .ആദ്യാക്ഷര മധുരം നുകർന്ന കുരുന്നുകൾ ശ്രീഗുരുവായൂരപ്പൻ്റെ അനുഗ്രഹകടാക്ഷമേറ്റുവാങ്ങി അക്ഷര ലോകത്തേക്ക് കടന്നു. അറിവിൻ്റെ വെളിച്ചം പടർന്ന പുലർവേള ഭക്തർക്കും ആനന്ദമേകി. 372കുട്ടികൾ വിദ്യാരംഭം കുറിച്ചു. അക്ഷര ലോകത്തേക്ക് പിച്ചവെച്ച കുരുന്നുകൾക്ക് നോട്ട്ബുക്ക്‌, പേന, പലഹാരപാക്കറ്റ്, പഴം പഞ്ചസാര,ഓടക്കുഴൽ തുടങ്ങിയവ അടങ്ങിയ കിറ്റ് സമ്മാനമായി നൽകി.ശീവേലിക്കുശേഷം കൂത്തമ്പലത്തിൽ പൂജയ്ക്കുവച്ച പുസ്തകങ്ങൾ തിരികെ നൽകി.ക്ഷേത്രം ഡി.എ.പ്രമോദ് കളരിക്കൽ, അസി.മാനേജർമാരായ ലെജുമോൾ, കെ. സുശീല ഉൾപ്പെടെയുള്ള ജീവനക്കാർ ചടങ്ങിൽ സന്നിഹിതരായി

Vadasheri Footer