Header 1 vadesheri (working)

ഗുരുവായൂരിൽ ഗ്രേഡ് എസ്.ഐയെ രക്തംവാർന്ന നിലയിൽ കണ്ടെത്തി.

Above Post Pazhidam (working)

ഗുരുവായൂർ : തൈക്കാട്മില്ലുംപടിയിൽ വാടക ക്വാർട്ടേഴ്സിൽ ഗ്രേഡ് എസ്.ഐയെ രക്തംവാർന്ന നിലയിൽ കണ്ടെത്തി. പാവറട്ടി ഗ്രേഡ് എസ്.ഐ ആയിരുന്ന നെയ്യാറ്റിൻകര സ്വദേശി സജീവനെയാണ് താമസ സ്ഥലത്ത് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. രാവിലെ 11 ഓടെ ഭക്ഷണവുമായെത്തിയയാളാണ് കണ്ടത്.

First Paragraph Rugmini Regency (working)

ഉടൻ തന്നെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജിലെത്തിച്ചു. സജീവന്റെ നെറ്റിയിലാണ് മുറിവേറ്റിട്ടുള്ളത്. രണ്ട് മാസം മുമ്പാണ് പാവറട്ടി സ്റ്റേഷനിൽ നിന്നും മലപ്പുറത്തേക്ക് സജീവൻ സ്ഥലം മാറിയത്. ക്വാർട്ടേഴ്സിൽ ഒറ്റക്കായിരുന്നു താമസം.

Second Paragraph  Amabdi Hadicrafts (working)