Post Header (woking) vadesheri

ഗുരുവായൂരിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു .

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ : രാഷ്ട പിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ഗാന്ധി സ്മൃതി “ഒരുക്കി പ്രണാമമർപ്പിച്ചു.- കിഴക്കെ നടയിൽ ഗാന്ധി പ്രതിമയിൽ പുഷ്പ്പാർച്ചന അർപ്പിച്ച് ആരംഭം കുറിച്ച സ്മൃതിദിനാചരണം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്‌ അഡ്വ-ഷൈൻ മനയിൽ അദ്ധ്യക്ഷത വഹിച്ചു.

Second Paragraph  Rugmini (working)

ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറനാട്ട് ദേശ രക്ഷാ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ബാലകൃഷ്ണൻ മടപ്പാട്ട്, നഗരസഭ കൗൺസിലറും മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടുമായ സി.എസ്.സൂരജ്, മണ്ഡലം ഭാരവാഹികളായ എം.കെ.ഷൈമിൽ, ബാബു ഗുരുവായൂർ, സി.മുരളീധരൻ, ഒ.പി.ജോൺസൺ, കെ.പി.മനോജ്, സുജിത്ത്.എൽ, സി.ശിവശങ്കരൻ ,പി.കെ.ബിജു. പ്രമീള ശിവശങ്കരൻ ,പി .എം.മുഹമ്മദുണ്ണി, ശങ്കരനുണ്ണി എന്നിവർ സംസാരിച്ചു.

Third paragraph