ഗുരുവായൂരിൽ ഫാസിസ്റ്റ് വിമോചന സദസ്സ് നടത്തി.

Above article- 1

ഗുരുവായൂർ : കെ .പി സി സി പ്രസിഡണ്ട് കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറ്റ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.മുരളിധരൻ തുടങ്ങി യ വർക്ക് നേരെ കണ്ണീർ വാതക ഗ്രനേഡ് പ്രയോഗം നടത്തി അപായപ്പെടുത്താൻ ശ്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേ ധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിമോചന സദസ്സ് നടത്തി.

Astrologer

മഹിള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ സോയ ജോസഫ് സദസ്സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി കെ ഡി വീരമണി, നേതാക്കളായ സി.എ ഗോപപ്രതാപൻ, ആർ.രവികുമാർ, കെ.കെ കാർത്ത്യായനി, കെ.പി ഉദയൻ, ശശി വാറനാട്ട്, പി.വി ബദറുദ്ദീൻ, കെ. വി സത്താർ, ഷാനവാസ് തിരുവത്ര, സുനിൽ കാര്യാട്ട്, പി.കെ രാജേഷ് ബാബു, അഡ്വ തേർളി അശോകൻ, കെ.എച്ച് ഷാഹുൽ ഹമീദ്, യുത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ സി.എസ് സൂരജ്, നിഖിൽ ജി കൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡണ്ട് തബ്ഷീർ മഴുവഞ്ചേരി എന്നിവർ പ്രസംഗിച്ചു

Vadasheri Footer