ഗുരുവായൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച എട്ട് പേർക്ക് ഭക്ഷ്യ വിഷബാധ.
ഗുരുവായൂർ : ഗുരുവായൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച രണ്ടു കുടുംബത്തിലെ എട്ട് പേർക്ക് ഭക്ഷ്യ വിഷബാധ .വടകര അഴിയൂരിൽ നിന്നും വന്ന ബന്ധുക്കളായ രണ്ട് കുടുംബങ്ങളിലെ മൂന്ന് പിഞ്ചു കുട്ടികൾ അടക്കം എട്ടു പേരെയാണ് ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . വടക്കെ നടയിലെ മാഞ്ചിറ റോഡിൽ പ്രവർത്തിക്കുന്ന രുചി റസ്റ്ററന്റിൽ നിന്നും ഇന്നലെ രാത്രി നെയ് റോസ്റ്റ് ക ഴിച്ചവർക്കാണ് ഭക്ഷ്യ വിഷ ബാധ ഉണ്ടായത് .
വിഷ ബാധ യേറ്റ വടകര അഴിയൂർ സ്വദേശികളായ രാധാകൃഷ്ണൻ (62) ,അഖില (50) നിഖില (32) തീർത്ഥ (22) പൂജ (20) നൈമിക( മൂന്ന് വയസ് ) റിതുൽ ( അഞ്ച് വയസ് ) ഇന്ദിര (52) എന്നിവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത് .രാത്രി 11 മണിയോടെ പലരും ഛർദ്ദി തുടങ്ങി . പൂജ ബാത്ത് റൂമിൽ ബോധരഹിതയായി വീണു , മൂന്ന് വയസുകാരി നൈമിക പുലർച്ചെ മൂന്നു മണിയോടെയാണ് ഛർദിക്കാൻ തുടങ്ങിയത് .രാവിലെ ആശുപത്രിയിൽ ചികിത്സാ തേടിയ സംഘം ഉച്ചയോടെ നാട്ടിലേക്ക് തിരിച്ചു. ഇന്നലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കാരണം ദർശനം നടത്താൻ കഴിയാതെ ഇവർക്ക് തിരിച്ചു പോകേണ്ടി വന്നു
നെയ് റോസ്റ്റിനൊപ്പം വിളമ്പിയ സാമ്പാറിൽ നിന്നാണ് വിഷ ബാധ യേറ്റത് സംഘത്തിലെ വടകരയിൽ മെഡിക്കൽ ഷോപ് ഉടമ രജീവ് എന്ന ആൾ സാമ്പാർ തൊടാതെ ചട്ട്ണി മാത്രം കൂട്ടിയാണ് നെയ് റോസ്റ്റ് കഴിച്ചത് .അതിനാൽ അയാൾ മാത്രം വിഷബാധ ഏൽക്കാതെ രക്ഷപെട്ടു . അഷ്ടമിരോഹിണി ദിവസം പുലർച്ചെ ഉണ്ടാക്കിയ സാമ്പാർ , പിറ്റേ ദിവസം രാത്രിയും നൽകിയതാണ് ഭക്ഷ്യവിഷബാധക്ക് കാരണം എന്ന് സംശയിക്കുന്നു . ആ ഘോഷ ദിനങ്ങളുടെ തൊട്ടടുത്ത ദിവസം ഭക്ഷ്യ വിഷ ബാധയേറ്റ് ആളുകൾ ചികിത്സ തേടി എത്താറുണ്ടെന്ന് ആശുപത്രി ജീവനക്കാർ അഭിപ്രായപ്പെട്ടു
രാഷ്ട്രീയ സമ്മർദം കാരണം നഗര സഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തുന്നതിൽ നിന്നും പിൻ വലിഞ്ഞതാണ് ഭക്ഷ്യ വിഷ ബാധക്ക് കാരണം .ഭക്ഷ്യ വിഷ ബാധ ഉണ്ടായ ഹോട്ടൽ ഒരു ദിവസമെങ്കിലും അടപ്പിക്കാൻ പോലും നഗര സഭക്ക് ആയില്ല. ഹോട്ടൽ ഉടമകൾക്ക് വേണ്ടി ഇടയ്ക്കിടെ നടത്തുന്ന ബോധ വൽക്കരണം മാധ്യമങ്ങളിൽ വാർത്ത എന്നതിൽ കവിഞ്ഞ് ഒരു ഗുണവും ഈ മേഖലയിൽ ഉണ്ടാക്കുന്നില്ല