Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു് വരുന്ന ഭക്തർക്കെല്ലാം അനുമതി നൽകണം – തിരുവെങ്കിടം നായർ സമാജം

Above Post Pazhidam (working)

ഗുരുവായൂർ : കോവിഡിന്റെ പേരിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എല്ലാം സംസ്ഥാന സർക്കാർ നീക്കം ചെയ്‌തെതിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന മുഴുവൻ ഭക്തർക്കും ക്ഷേത്ര ദർശനത്തിനു അനുമതി നൽകണമെന്ന് തിരുവെങ്കിടം നായർ സമാജം ആവശ്യപ്പെട്ടു .ഓൺ ലൈൻ വഴി ബുക്ക് ചെയ്തവർക്കും ആധാർ കാർഡ് കയ്യിലുള്ളവർക്കും മാത്രമാണ് ഇപ്പോൾ ക്ഷേത്ര ദർശനത്തിന് അനുമതി ഉള്ളൂ ,

First Paragraph Rugmini Regency (working)

ആധാർ കാർഡ് കയ്യിലില്ലാത്തതിന്റ പേരിൽ ദൂര ദിക്കുകളിൽ നിന്നും വരുന്ന ഭക്തർ ക്ഷേത്ര ദർശനം നടത്താൻ കഴിയാതെ മടങ്ങുകയാണ് . ആധാർ കാർഡ് കയ്യിലില്ലെങ്കിൽ ആയിരം രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയാൽ മാത്രമെ ക്ഷേത്ര ദർശനം അനുവദിക്കുകയുള്ളു . ഇത് പാവപ്പെട്ട ഭക്തരോട് ചെയ്യുന്ന ക്രൂരതയാണ് .രേഖകൾ ഒന്നും കയ്യിലില്ലാത്തവർ പുറത്ത് നിന്നും തൊഴുത് മടങ്ങുകയാണ് ഇത് കാരണം ക്ഷേത്രത്തിനകത്തെ തിരക്കിനേക്കാൾ ഇരട്ടി തിരക്കാണ് ക്ഷേത്രത്തിന്റെ പുറത്ത് അനുഭവപ്പെടുന്നത്

Second Paragraph  Amabdi Hadicrafts (working)

നായർ സമാജം പ്രസിഡണ്ടു്.ബാലൻ വാറണാട്ട് യോഗം ഉൽഘാടനം ചെയ്തു. രക്ഷാധികാരി ഉണ്ണികൃഷ്ണൻ ആലക്കൽ അധ്യക്ഷത വഹിച്ചു – എം.രാജേഷ് നമ്പ്യാർ വിഷയാവതരണം നടത്തി.എ.സുകുമാരൻ നായർ, ബാലൻ തിരുവെങ്കിടം, രാജു-പി.നായർ, എം.അർച്ചന, രാജഗോപാൽ കാക്കശ്ശേരി, സുരേന്ദ്രൻ മൂത്തേടത്ത്, ഹരി വടക്കൂട്ട്,ജയന്തി കുട്ടംപറമ്പത്ത്, എന്നിവർ സംസാരിച്ചു.