അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിൽ ദർശന ക്രമീകരണം
ഗുരുവായൂർ : അഷ്ടമിരോഹിണി ദിനമായ ആഗസ്റ്റ് 18 വ്യാഴാഴ്‌ച ഗുരുവായൂരിൽ ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ദർശന ക്രമീകരണം ഒരുക്കും. സീനിയർ സിറ്റിസൺ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും. രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ശയനപ്രദക്ഷിണം ഉൾപ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തിൽ അനുവദിക്കില്ല.
അഷ്ടമി രോഹിണി ദിവസം കുഞ്ഞുങ്ങൾക്ക് ചോറൂൺ വഴിപാട് നടത്താം. എന്നാൽ ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം ഉണ്ടാകില്ല. അന്നേ ദിവസം പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് ആരംഭിക്കും. ഊട്ടിനുള്ള വരി ഉച്ചക്ക് ‘ 2 മണിക്ക് അവസാനിപ്പിക്കും. അഷ്ടമി രോഹിണി ദിവസത്തെ ക്ഷേത്ര ദർശനം സുഗമമാക്കാൻ എല്ലാ ഭക്തജനങളുടെയും സഹകരണം ദേവസ്വം അഭ്യർത്ഥിച്ചു