Above Pot

ഗുരുവായൂരിൽ വിവാഹം , ചോറൂണ് , വാഹന പൂജ എന്നിവക്ക് ദക്ഷിണ വാങ്ങരുത് : ഹൈക്കോടതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം , ചോറൂണ് , വാഹന പൂജ എന്നിവ നടത്തുന്ന കോയ്മമാർ ഭക്തരുടെ കയ്യിൽ നിന്നും ദക്ഷിണ വാങ്ങരുതെന്ന് ഹൈക്കോടതി . എളവള്ളി വാക തൈവളപ്പിൽ വേലായുധൻ മകൻ സുനിൽകുമാർ നൽകിയ ഹർ ജി പരിഗണിച്ചാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ , ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചത് .കേസ് അടുത്ത മാസം 19 ലേക്ക് മാറ്റി വെച്ചു

First Paragraph  728-90

ക്ഷേത്രം നാലമ്പലത്തിനകത്തും , നിവേദ്യ കൗണ്ടറിലും വിവാഹം, ചോറൂൺ , വാഹന പൂജ തുടങ്ങിയവയ്ക്കും എത്തുന്ന ഭക്ത ജനങ്ങളോട് മാന്യ മായി പെരുമാറേണ്ടതും ദക്ഷിണ ചോദിച്ചു വാങ്ങാൻ പാടില്ലാത്തതും അവർക്കു പരമാവധി സൗകര്യങ്ങൾ ചെയ്ത് കൊടുക്കേണ്ടതുമാണ് , ക്ഷേത്രം കോയ്മമാർ ഭക്ത ജനങ്ങളിൽ നിന്നും യാതൊരു വിധത്തിലുള്ള പ്രതിഫലമോ , പാരിതോഷികങ്ങളോ സ്വീകരിക്കാൻ പാടില്ലാത്തതും , ക്ഷേത്രത്തിനകത്ത് നിന്ന് ഭക്തജനങ്ങൾക്ക് പ്രസാദം നൽകുവാനോ , ആയതിന് ദക്ഷിണ വാങ്ങുവാനും പാടില്ലാത്തതുമാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പ്രവർത്തിയിൽ നിന്ന് ഒഴിവാക്കുന്നതും തുടർന്നുള്ള നിയമനങ്ങൾക്ക് അയോഗ്യരാക്കുന്നതുമാണ് കൂടാതെ ക്ഷേത്രം കോയ്മമാർ ക്ഷേത്രാചാരം അനുസരിച്ച് പ്രവര്തിക്കെണ്ടതും ഡ്യുട്ടി സമയത്തോ ഇടവേളകളിലോ ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ലാത്തതും ആണെന്നും കോടതി ഉത്തരവിൽ പറഞ്ഞു

Second Paragraph (saravana bhavan

അതെ സമയം ഹൈക്കോടതി ഉത്തരവ് ദേവസ്വം നടപ്പാക്കിയാൽ ക്ഷേത്രത്തിലെ പ്രവർത്തികൾക്ക് കോയ്മമാരെ ലഭിക്കാത്ത സാഹചര്യം ആണ് ഉണ്ടാകുക. കാരണം 50 രൂപയാണ് ഒരു ദിവസത്തെ വേതനമായി കോയ്മക്ക് ദേവസ്വം നൽകുന്നത് , ഒരു നേരം ഭകഷണം കഴിക്കാനുള്ള പണം പോലും ഇത് തികയില്ല . ഭക്തരിൽ നിന്ന് ദക്ഷിണ വാങ്ങി ജീവിക്കൂ എന്നായിരുന്നു ദേവസ്വത്തിന്റെ ഇത് വരെയുള്ള നിലപാട് ,ഇത് കൊണ്ടാണ് വാഹന പൂജക്ക്‌ ഭക്തൻ നൽകിയ ദക്ഷിണ കുറഞ്ഞു പോയി എന്ന് പറഞ്ഞു ഒരു കോയ്മ പണം വലിച്ചെറിഞ്ഞത്

ചോറൂൺ നൽകുന്നത് കോയ്‌മയുടെ മാത്രം ഉത്തരവാദിത്വമാക്കി മാറ്റി ദേവസ്വം , ദിവസവും നൂറു കണക്കിന് കുരുന്നുകൾക്ക് ചോറൂണ് നല്കാൻ സഹായികളെ വെക്കുന്നത് കോയ്മ സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയാണ് . വലിയ തുക ദക്ഷിണയായി കിട്ടുന്നതിനാൽ ഇതെല്ലം നടന്നു പോയിരുന്നു , ഹൈക്കോടതി ഉത്തരവ് അനുസരിക്കുകയാണെങ്കിൽ കുട്ടികളുടെ ചോറൂണും അനിശ്ചിതത്തിൽ ആകും . തുലാഭാരം വഴിപാട് നടത്തുമ്പോൾ കരാറുകാരൻ തട്ടിൽ പണം ഈടാക്കരുത് എന്ന് ഹൈക്കോടതി നിർദേശം നടപ്പിലായപ്പോൾ കരാറുകാരന് വൻ സാമ്പത്തിക നഷ്ടമാണ് ദിവസവും ഉണ്ടായി കൊണ്ടിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം