Header Aryabhvavan

ഗുരുവായൂരിൽ കോവിഡ് ബാധിതരുടെ എണ്ണ ത്തിൽ വൻകുതിപ്പ്

Above article- 1

ഗുരുവായൂര്‍ : ഗുരുവായൂരിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണ ത്തിൽ വൻകുതിപ്പ് . രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം 110 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് സോണില്‍ 69 പേര്‍ക്കും അര്‍ബന്‍ സോണില്‍ 34 പേര്‍ക്കും തൈക്കാട് സോണില്‍ എട്ട് പേര്‍ക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. നഗരകുടുംബാരോഗ്യ കേന്ദ്രത്തിലെ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും ഒരു നഴ്‌സിനുമാണ് രോഗം സ്ഥീരികരിച്ചത്.

Astrologer

പൂക്കോട് മേഖലയില്‍ താമരയൂരിലുള്ള ലേബര്‍ ക്യാമ്പിലെ 15 അതിഥിതൊഴിലാളികള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുട എണ്ണം 32 ആയി. നഗരസഭ പരിധിയില്‍ ആകെ 4997പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3746 പേര്‍ രോഗമുക്തരായി. നിലവില്‍ 1251 പേരാണ് ചികിത്സയിലുള്ളത്.

ഇതില്‍ 1078 പേര്‍ വീടുകളിലും 173 പേര്‍ വിവിധ സ്ഥാപനങ്ങളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. നഗരസഭയുടെ രണ്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകളിലായി 68 പേരാണ് ചികിത്സയിലുള്ളത്. നഗരസഭയുടെ 28-ാം വാര്‍ഡിലാണ് കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം 70 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 37-ാം വാര്‍ഡില്‍ 69 പേരും ചികിത്സയിലുണ്ട്

Vadasheri Footer